രാസലഹരി ഉപയോഗിക്കുകയും, വിൽപ്പന നടത്തുകയും ചെയ്യുന്ന കാര്യത്തെ പറ്റി മനക്കൊടി , കാട്ടുതീണ്ടി വീട്ടിൽ ആകാശ് കൃഷ്ണ 24 വയസ്സ് അന്തിക്കാട് പോലീസിൽ പരാതികൊടുത്തതിലുള്ള വിരോധത്താൽ 05.02.2025 തിയ്യതി രാത്രി 10.30 മണിയ്ക്ക് മനക്കൊടിയുലുള്ള വീടിനടുത്തുള്ള പാടത്തെ സ്ലാബിൽ ഇരിക്കുകയായിരുന്ന ആകാശ് കൃഷ്ണയെ ബലമായി ബൈക്കിൽ കയറ്റി പാടത്തിൻെറ നടുവിലേക്ക് കൊണ്ടുപോയി അവിടെ വെച്ച് ആക്രമിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപെടുത്തി ബലമായി കയ്യിലുണ്ടായിരുന്ന കഞ്ചാവ് ബീഡി കത്തിച്ച് നിർബന്ധിച്ച് ആകാശ് കൃഷ്ണയെ കൊണ്ട് വലിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മനക്കൊടി വില്ലേജിൽ മനക്കൊടി ദേശത്ത് മഠത്തിൽ വീട്ടിൽ യദുകൃഷ്ണൻ 26 വയസ്സ് എന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസിലേക്ക് വെളുത്തൂർ വില്ലേജിൽ മണക്കൊടി ദേശത്ത് ചുള്ളിപ്പറമ്പിൽ വീട്ടിൽ കുടു എന്ന് വിളിക്കുന്ന അഭിഷേക് 22 വയസ്സ്, എന്നയാളെ നേരത്തെ പിടികൂടി ജയിലിലാക്കിയിരുന്നു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാർ , പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.