ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. എസ്. തമ്പിയുടെ നേതൃത്വത്തിൽ* ആദരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. കത്രീന ജോർജ്ജ്, മെമ്പർമാരായ ശ്രീമതി. ലാലി വർഗ്ഗീസ്, ശ്രീമതി. ജൂലി, Dr. രജിത (G.A.D. പൂമംഗലം) Dr. അജിത് തോമസ്, Dr. അരുൺ വിക്ടർ, ഹോസ്പിറ്റൽ മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.