ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നിഷ അജയൻ അധ്യക്ഷത വഹിച്ച ചടങ്ങ് കെപിസിസി സെക്രട്ടറി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ പി കെ ഭാസി,ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ റോയ് പൊറത്തുകാരൻ, എം. ആർ ഷാജു, ഭരതൻ പൊൻതേൻ കണ്ടത് മണ്ഡലം സെക്രട്ടറി ബാബു താഴത്ത് വീട്ടിൽ, ടി. വി ഹരിദാസ് ബൂത്ത് പ്രസിഡന്റ് പി. വി കൃഷ്ണൻ, സുനിൽ കെങ്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
