സബർമതി സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എസ്.എസ്.എൽ.സി. പ്ലസ്. ടു . വിഷയങ്ങളിൽ 2024- 25 വർഷം ഫുൾ എ പ്ലസ് നേടിയ എഴുപതോളം വിദ്യാർഥികളെ മൊമെന്റോ നൽകി ആദരിക്കുകയും പ്രിൻസ് & ഫാമിലി ഫെയിം പുതുമുഖ നടി എടതിരിഞ്ഞി സ്വദേശിനിയുമായ ലത ദാസിനെ സബർമതി ഫിലിം അവാർഡും പൊന്നാടയും നൽകി ആദരിക്കുകയും, മികച്ച ജീവകാരുണ്യ പ്രവർത്തകൻ ജിതേഷ് അമ്പാടി, ജനറൽ നേഴ്സിങ്ങിൽ 2024 25 വർഷത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടിയ ഡാനി യാക്കോബി, പ്ലസ് ടു ഹുമാനിറ്റീസ് വിഷയത്തിൽ 1200 ൽ1200 മാർക്ക് നേടിയ ഫിദ ഫാത്തിമ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വീണ വായനയിൽ എ ഗ്രേഡ് നേടിയ ടി. എ..മാനസം എന്നീ വിദ്യാർത്ഥികളെ പുരസ്കാരവും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.
എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം ഹയർ സെക്കൻഡറി സ്കൂളിൽ ഹാളിൽ വെച്ച് നടന്ന അനുമോദനയോഗം ഇനിങ്ങാലക്കുട മുനിസിപ്പൽ മുൻ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.
സബർമതി പ്രസിഡന്റ് ബിജു ചാണാശ്ശേരി അധ്യക്ഷത വഹിച്ചു
മുഖ്യാതിഥിയായി നബാർഡ് റിട്ട. ചീഫ് ജനറൽ മാനേജർ രവീന്ദ്രനാഥ് മേനോൻ പങ്കെടുത്ത് സംസാരിച്ചു.
സെക്രട്ടറി കെ. കെ .ഷൗക്കത്തലി ട്രഷറർ ഒ.എൻ.ഹരിദാസ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ. ഐ.സിദ്ധാർത്ഥൻ , ടി.കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ ,സുനന്ദ ഉണ്ണികൃഷ്ണൻ, ജോയ് ആന്റണി , കെ.ആർ.പ്രഭാകരൻ, മാർട്ടിൻ പേരേ, സി എം ഉണ്ണികൃഷ്ണൻ ,തുടങ്ങിയവർ പ്രസംഗിച്ചു
സബർമതി ഭാരവാഹികളായ വി.കെ.നൗഷാദ് , കെ. ആർ ഔസേഫ്,എം.സി .നീലാംബരൻ ,ഷഫീഖ്, കെ.എ. റഷീദ് , വിനയൻ, ഹാജിറ റഷീദ്, ബാബു അറക്കൽ, ഗംഗാധരൻ വെളിയത്ത് , ഖാലിദ്, സി.കെ.ജമാൽ അഖിലേഷ് , തുടങ്ങിയവർ നേതൃത്വം നൽകി
All reactions: