കാറളം യുവധാര കലാകായിക സമിതിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും വിദ്യ പുരസ്കാര സമർപ്പണവും നടന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. യുവധാര പ്രസിഡന്റ് V R ഷിബു സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷതയും ഡോ ഉണ്ണികൃഷ്ണൻ പി ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും ബിപിസി K R സത്യപാലൻ കരിയർ ഗൈഡൻസ് ക്ലാസും നടത്തി. SSLC, PLUS TWO ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. വി എൻ ഉണ്ണികൃഷ്ണൻ, ശശികുമാർ, സജിത് I V എന്നിവർ സംസാരിച്ചു.