Friday, October 10, 2025
24.2 C
Irinjālakuda

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടു .

സംഭവം വെളിപ്പെടുത്തിയ യുവാവും, യുവതിയും അറസ്റ്റിൽ

പുതുക്കാട്: നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ പുതുക്കാട് ആമ്പല്ലൂർ സ്വദേശിയായ ഭവിൻ 26 വയസ്സ്,ചേനക്കാല (H) ആമ്പല്ലൂർ എന്നയാളും കാമുകിയായ. മറ്റത്തൂർ നൂലുവള്ളി സ്വദേശി അനീഷ 22 വയസ്സ് ,മുല്ലക്കപ്പറമ്പിൽ (H) നൂലുവള്ളി എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു .

ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ട ഭവിനും ,അനീഷയും പരിചയപ്പെട്ടത്. തുടർന്ന് ഗർഭിണിയായ അനീഷ 2021 വർഷത്തിലും 2024 വർഷത്തിലും ഓരോ ആൺകുട്ടികളെ നൂലുവള്ളിയിലുള്ള വീട്ടിൽ വച്ച് പ്രസവിക്കുകയായിരുന്നു..

അവിവാഹിതയായ അനീഷ പ്രസവിച്ചത് ആരുമറിയാതിരിക്കാനായി ,ശിശുക്കളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രണ്ടാമത്തെ കുട്ടിയെ മാത്രമാണ് കൊലപ്പെടുത്തിയതെന്ന് അനീഷ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തി വരുന്നുണ്ട് .

കൊലപാതകത്തെക്കുറിച്ച് ഭവിന് അറിയാമെന്നാണ് നിഗമനം.

പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നാണ് അനീഷ പറയുന്നത്. യുവതിയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം നൂലുവള്ളിയിലെ വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.

2024 ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് മൃതശരീരം സഞ്ചിയിലാക്കി സ്ക്കൂട്ടറിൽ ആമ്പല്ലൂരിൽ വന്ന് ഭവിനെ ഏൽപ്പിച്ചു. ഭവിൻ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ആമ്പല്ലൂരിലെ വീടിനു സമീപം പറമ്പിൽ കുഴിച്ചിട്ടു.

പിന്നീട് ,ഭവിൻ ആമ്പല്ലൂരിൽ കുഴിച്ചിട്ട കുട്ടിയുടെ അസ്ഥി കുഴിച്ചെടുത്ത് ,ആദ്യത്തെ കുട്ടിയുടെ അസ്ഥിയുമായി ചേർത്ത് ആമ്പല്ലൂരിലെ വീട്ടിൽ സൂക്ഷിച്ചു വയ്ക്കുകയുമായിരുന്നു .

കുട്ടികളെ കൊലപ്പെടുത്തിയതിൽ ,ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചതെന്ന് ഭവിൻ പറയുന്നു.

ഇതിനുശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഭവിനുമായി അകൽച്ചയിലായ അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്‌റ്റേഷനിലെത്തിയത്. ആദ്യത്തെ കുഞ്ഞിൻ്റെ മൃതശരീരം അനീഷയുടെ നൂലുവള്ളിയിലുള്ള വീടിൻ്റെ പരിസരത്തും ,രണ്ടാമത്തെ കുട്ടിയുടെ മൃതശരീരം ആമ്പല്ലൂരിലെ ഭവിൻ്റെ വീട്ടുപറമ്പിലുമാണ് കുഴിച്ചിട്ടതെന്ന് ഭവിനെ ചോദ്യം ചെയ്തതിൽ അറിയാൻ കഴിഞ്ഞു .

ഭവിനെയും ,അനീഷയെയും കസ്റ്റഡിയിലെടുത്ത പോലീസ് , പ്രസവിച്ച കുട്ടികളുടെ ജനനം മറച്ചു വെയ്ക്കുകയും ,കുട്ടികളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള മാതാപിതാക്കൾ ,ഗർഭസ്ഥ ശിശുവിന് നൽകേണ്ടതായ യാതൊരു വിധ പരിചരണവും ചികിത്സയും നൽകാതെ ,കുട്ടികളെ കൊലപ്പെടുത്തുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും കൂട്ടുനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്

Hot this week

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...

“ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനംമുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം...

ജൈവ വൈവിധ്യ പുരസ്കാരംക്രൈസ്റ്റ് കലാലയം ഏറ്റുവാങ്ങി

സംസ്ഥാന സർക്കാരിൻ്റെ ജൈവ വൈവിധ്യ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏറ്റുവാങ്ങി. കേരള...

സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ശ്ലാഘനീയം : സിമിഷ് സാഹു

ഇരിങ്ങാലക്കുട : സമൂഹത്തിന് നന്മ ചെയ്യുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് മുകുന്ദപുരം...

Topics

ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കമായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല ശാസത്രോത്സവത്തിന്റ ഉദ്ഘാടനം ബി. വി. എം....

അഷ്ടമംഗല പ്രശ്‌നം

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല...

ശബരിമല – സ്വർണ്ണ കേസ്- സർക്കാർ മാപ്പ് അർഹിക്കുന്നില്ല – തോമസ്സ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട:ശബരിമലയിൽ നടന്ന സ്വർണ്ണക്കൊള്ളയ്ക്ക് സർക്കാരും ദേവസ്വം ബോർഡും കൂട്ട് നിന്നിട്ടുണ്ടെന്നും അവരുടെ...
spot_img

Related Articles

Popular Categories

spot_imgspot_img