ചെമ്മണ്ട: അത്യപകടാവസ്ഥയിലായ ചെമ്മണ്ട കോളനിയിലെ പൊതുകിണറിലെ മണ്ണിടിച്ചിലിൽ വൻ ദുരന്തം ഒഴിവാക്കാൻ അധികൃതർ ഉടൻ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ബിജെപി 4-ാം വാർഡ് കമ്മറ്റി പ്രതിഷേധസമരം സംഘടിപ്പിച്ചു.സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ കെ കൃപേഷ് ഉത്ഘാടനം ചെയ്തു.ഒരു വർഷം മുൻപും ഇക്കാര്യത്തിൽ ബിജെപി സമരം നടത്തിയിരുന്നു. വാർഡ് മെംബറും പഞ്ചായത്ത് ഭരണ സമിതിയും ഇതുവരെയും ഒന്നും ചെയ്തീട്ടില്ല.ഭയത്തോടെയാണ് നിരവധി കുടുംബങ്ങൾ ജീവിച്ച് പോകുന്നത്. വൻ ദുരന്തം ഒഴിവാക്കാൻ അധികൃതർ ഉടൻ പരിഹാരം കാണമെന്ന് കെ കെ കൃപേഷ് ആവശ്യപെട്ടു. കൺവീനർ സാജൻ തച്ചറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽപറമ്പിൽ, പഞ്ചായത്ത് കമ്മറ്റിയംഗം എൻ ഡി ധനേഷ്,വാർഡ് കമ്മറ്റി അംഗങ്ങളായ ബോബിൻ എൻ വി, സോമൻ,ഗോപി, ബാബു,എം വേലായുധൻ,സുജാത മോഹനൻ,ലിബിയ, ഷീബ,ഉഷ,രുഗ്മണി,രാഗി,സന്ദീപ് എന്നിവർ നേതൃത്വം നൽകി.
കോളനി നിവാസികൾ മുകുന്ദപുരം താലൂക്ക് വികസന സമിതിക്ക് പരാതി നൽകി.