Friday, April 3, 2026
33.9 C
Irinjālakuda

ബൈക്ക് മോഷണക്കേസിൽ പിടികിട്ടാപ്പുള്ളി പൂമ്പാറ്റ സന്തോഷ് റിമാന്റിലേക്ക്

ചാലക്കുടി മേൽപാലത്തിനടിയിൽ നിന്നും 2019 ൽ രണ്ട് തവണയായി ബൈക്ക് മോഷണം നടത്തി ഒളിവിലായിരുന്ന നിരവധി കളവു കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ പൂമ്പാറ്റ സന്തോഷ് എന്നറിയപ്പെടുന്ന നടത്തറ അയ്യംകുന്ന് സ്വദേശി കദളിക്കാട്ടിൽ വീട്ടിൽ സന്തോഷ് 32 വയസ്സ് എന്നയാളെയാണ് ഇന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ പ്രത്യേക അന്വേഷണ സംഘം പുത്തൂരിലെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്. പാടൂക്കാട് താമസിച്ചു വന്നിരുന്ന സന്തോഷ് ലഹരി ഉപയോഗസംഘത്തിന്റെ കൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരതിനാൽ ഏറെ കരുതലോടെയാണ് പോലീസ് സംഘം പ്രതിയെ അന്വേഷിച്ച് കണ്ടെത്തിയത്. ഇയാൾക്കെതിരെ ബഹു. ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

സന്തോഷ് ചാലക്കുടി, പുതുക്കാട്, തൃശ്ശൂർ മെഡിക്കൽ കോളേജ്, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളിലായി കവർച്ച, മോഷണം, നിരോധിത മയക്ക് മരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 8 ക്രമിനൽ കേസുകളിലെ പ്രതിയാണ്.

ചാലക്കുടി ഡിവൈഎസ്പി പി.സി ബിജുകുമാറിൻ്റെ നേതൃത്വത്തിൽ ഡാൻസാഫ് -ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ്, സുർജിത് സാഗർ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img