ദമ്മാം:സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ *ഫർഹാന ഷെറിൻ (18)* സംഭവസ്ഥലത്ത് മരിച്ചു.പരിക്കേറ്റ സിദ്ദീക്കും ഭാര്യയും രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്.