വിദ്യാഭ്യാസമെന്നത് വിവരങ്ങളുടെ ലഭ്യതയല്ല, ജ്ഞാനത്തിലുള്ള വളർച്ചയാണ് എന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നമ്മുടെ അച്ചടക്കം നമ്മുടെ ഭാവിയെ നിർണയിക്കും. പുതിയ കാലത്തെ വിദ്യാർത്ഥികൾക്കൊപ്പം സഞ്ചരിച്ചു കൊണ്ട് മാതാപിതാക്കളും അധ്യാപകരും വഴികാട്ടികളാവണം. ഭരണഘടനയിലെ അവകാശങ്ങൾ മാത്രമല്ല കടമകളും യഥാവിധി നിർവഹിക്കുന്ന തലമുറയാണ് പ്രതീക്ഷ തരുന്നത്. ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്‌സ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളെ സ്വാഗതം ചെയ്യുന്ന “സസ്നേഹം സെൻ്റ് ജോസഫ്‌സ് ” എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷയായിരുന്നു. ഐക്യു എസി കോർഡിനേറ്റർ ഡോ. ബിനു ടി.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. പി. എൻ. ഗോപകുമാർ (പി ടി എ വൈസ് പ്രസിഡൻ്റ്), കുമാരി സന ബാബു തട്ടിൽ എന്നിവർ സംസാരിച്ചു.മാതാപിതാക്കൾക്കായി സംഘടിപ്പിച്ച ഓറിയൻ്റേഷൻ ക്ലാസ് ഫാദർ സിബു കള്ളാംപറമ്പിൽ നയിച്ചു. ശ്രീമതി ഷിജി തോമസ് നന്ദി പറഞ്ഞു. ഫൈൻ ആർട്സ് ടീമിൻ്റെ സ്വാഗത നൃത്തവും മ്യൂസിക് ക്ലബ് രാഗയുടെ പരിപാടിയും ചടങ്ങിനെ വർണാഭമാക്കി.