കേരള കർഷകസംഘം കിഴുത്താണി മേഖല സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് ട്രഷറർ കെ.ആർ.ഗോപാലൻ അധ്യക്ഷത വഹിച്ചു.കെ.എൻ.സുരേഷ് കുമാർ രക്തസാക്ഷി പ്രമേയവും കെ.എസ്.ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി കെ.വി. ധനേഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഏരിയാ എക്സിക്യൂട്ടീവ് അംഗം വി.എൻ. ഉണ്ണികൃഷ്ണൻ, ഏരിയാ കമ്മിറ്റി അംഗം കെ.കെ.ഷൈജു. ജിഷ സതീഷ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്ത് സംസാരിച്ചു. നെൽ കർഷകർക്ക് യഥാ സമയത്ത് നെൽ വില ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. വൃന്ദ അജിത്ത്കുമാർ സ്വാഗതവും കെ.എസ് ശ്രീജിത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി കെ.ആർ.ഗോപാലൻ ., പ്രസിഡൻറ് മോഹനൻ വെളൂപറമ്പിൽ, ട്രഷറർ കെ.എസ്. ശ്രീജിത്ത് എന്നിവരെ സമ്മേളനം ഭാരവാഹികളായി തെരഞ്ഞെടുത്തു.
