Friday, April 10, 2026
26.9 C
Irinjālakuda

മാള കുമ്പിടിയിൽ അനുജനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി

മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ ആൻറു 56 വയസ്സ് എന്നയാളെ 2020 സെപ്റ്റംബർ 22 ന് ജ്യേഷ്‌ഠനായ മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ പോൾ 67 എന്നയാൾ 22.09.2020 തിയ്യതി ഇരുവരും തമ്മിലുണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആൻറുവിൻറെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പോൾ വാഴക്കുഴി ഉണ്ടാക്കിയത് ആൻറു ഭാഗീകമായി മണ്ണിട്ടു മൂടിയതിനെതുടർന്നുള്ള തർക്കതിലുള്ള വൈരാഗ്യത്താലും ഇരുമ്പ് കമ്പി വടി കൊണ്ട് ആൻറുവിൻറെ മുഖത്തും കഴുത്തിലും തലയിലും പല തവണ അടിച്ച് ക്രൂരമായി കൊലപ്പെടുത്തി എന്നതാണ് കേസിനാസ്പദമായ സംഭവം.

ഈ സംഭവത്തിന് മാള കുമ്പിടി സ്വദേശി നാലുകണ്ടൻ വീട്ടിൽ വർഗ്ഗീസ് 62 വയസ് എന്നയാളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി വി, സബ് ഇൻസ്പെക്ടർ സുധാകരൻ.കെആർ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇൻസ്പെക്ടർ സജിൻ ശശി വി ആണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. ബഹുമാനപ്പെട്ട ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ കോടതി ജഡ്‌ജി എൻ വിനോദ് കുമാർ ആണ് IPC 302 വകുപ്പ് പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയെ വിയ്യൂർ ജില്ലാ ജയിലിലേയ്ക്ക് റിമാൻഡ് ചെയ്തു.

പ്രതിയ്ക്കുള്ള ശിക്ഷ 23.06.2025 തിങ്കളാഴ്ച്ച പ്രസ്താവിക്കും. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്മരിക്കുകയും, 19 തൊണ്ടി മുതലുകളും, 53 രേഖകളും ഹാജരാക്കി തെളിവ് നൽകിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയേയും തെളിവായി നൽകിയിരുന്നു. പ്രോസിക്യൂഷനു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വിജു വാഴക്കാല, അഡ്വക്കേറ്റ് ജോജി ജോർജ (പബ്ലിക് പ്രോസിക്യൂട്ടർ ഇരിങ്ങാലക്കുട), അഡ്വക്കേറ്റ് ശ്രീദേവ് തിലക്, അഡ്വക്കേറ്റ് റെറ്റൊ വിൻസൻറ് എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ CPO വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img