Saturday, April 11, 2026
26.9 C
Irinjālakuda

ബാറിൽ അതിക്രമം നടത്തിയ സംഘടിതകുറ്റവാളി സംഘത്തിലെ അംഗങ്ങളും 2 റൗഡികളുമായ ബിൻഷാദും, ഷൈജുവും റിമാന്റിൽ

17.06.2025 തിയ്യതി രാത്രി 10.30 മണിക്ക് കാട്ടുരുള്ള ബാറിൽ മദ്യപിക്കാനെത്തിയ സംഘടിതകുറ്റവാളി സംഘത്തിലെ അംഗങ്ങളായ പ്രതികളോട് ബാറിൽ നിന്ന് മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ ബാറിലെ വെയിറ്ററായ രവീന്ദ്രൻ എന്നയാളെ അസഭ്യം പറയുകയും തുടർന്ന് പുറത്തിറങ്ങി സെക്യൂരിറ്റി ജോലി ചെയ്യുന്ന സെബാസ്റ്റ്യൻ 64 വയസ് എന്നയാളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിന് ആളൂർ വെള്ളാംഞ്ചിറ സ്വദേശി, പെരിയവിള വീട്ടിൽ സെബാസ്റ്റ്യൻ 64 വയസ് എന്നയാളുടെ പരാതിയിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ 18.06.2025 തിയ്യതി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഈ കേസിലെ പ്രതികളായ വാടാനപ്പിള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് 36 വയസ്, കാട്ടൂർ പറയൻകടവ് സ്വദേശി കരിപ്പാടത്ത് വീട്ടിൽ ഷൈജു 41 വയസ്സ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ബിൻഷാദ് വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട്, വിയ്യൂർ, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിൽ 5 വധശ്രമക്കേസിലും 10 അടിപിടിക്കേസിലും 1 കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ 2 കേസിലും, പോലീസുദ്ദ്യോഗത്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ 1 കേസിലും, 1 പോക്സോ കേസിലും, മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ച കേസിലും 1, അനധികൃതമായി ആയുധം കൈവശം വെച്ച 1 കേസിലും അടക്കം 22 ക്രമിനൽ കേസുകളിലെ പ്രതിയാണ്.

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷൈജു 3 കവർച്ചക്കേസിലും, 4 വധശ്രമക്കേസിലും, തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച 1 കേസിലും, 2 അടിപിടിക്കേസിലും, 1 മോഷണക്കേസിലും, മയക്കുമരുന്ന് വിൽപനക്കായി കൈവശം സൂക്ഷിച്ച 1 കേസിലും അടക്കം 12 ക്രമിനൽ കേസുകളിലെ പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.ഇ.ആർ, സബ് ഇൻസ്പെക്ടർ മാരായ ബാബു, സനദ്, രമേഷ്, നൗഷാദ്, ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ ഷൗക്കർ, ജിതേഷ്, മിഥുൻ, ഹരിശങ്കർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

All reactions:

1111

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img