Saturday, March 14, 2026
26.9 C
Irinjālakuda

വായന എന്ന വികാരം

ഉണ്ണികൃഷ്ണൻ കിഴുത്താണി

(ജൂൺ 19 വായന ദിനം)

കാലങ്ങളായി വായന ഒരു വികാരമാക്കി മാറ്റിയവരാണ് മലയാളികൾ. ദിവസേന ഒരു പത്രമെങ്കിലും വായിക്കാത്തവർ വിരളമായിരിക്കും. അന്ന് നാട്ടിൻപുറത്തെ ചായ ക്കടകളെല്ലാം പത്രപാരായണത്തിൻ്റെയും രാഷ്ട്രീയ ചർച്ചകളുടെയും സിരാകേന്ദ്രമാ യിരുന്നു. അടിമത്തത്തിനെതിരെ ശക്തിയുക്തം പടപൊരുതാനും അനീതിയെ, അക്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനും മലയാളികളെ പ്രാപ്‌തനാക്കിയതു ഇതു പോലുള്ള കൂട്ടായ്‌മകളായിരുന്നു. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മചെയ്യാൻ സമൂഹത്തെ പാകപ്പെടുത്തിയതും വായനയിലൂടെ വളർത്തിയെ ടുത്ത ശ്രേഷ്ഠ സാക്ഷാത്കാരംതന്നെയായിരുന്നു. മനുഷ്യൻ മഹത്തായ പദം എന്ന തിലുപരി മഹത്തായ പലതും നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടവനാണെന്ന വാസ്തവം ബോദ്ധ്യപ്പെടുത്തിയതും അവിസ്‌മരണീയ വായാനാനുഭവങ്ങൾ തന്നെയാ യിരുന്നു വെന്ന് നിഷ്പ്രയാസം പറയാം.

വായിച്ചു വളർന്ന ഒരാളിൻ്റെ ഏതു പ്രവർത്തിയും സാംസ്ക്കാരികമായ ഒരു ഔനി ത്യത്തെ തെളിഞ്ഞുകാണാം. അതുകൊണ്ട് കുടുംബത്തിൽനിന്നുതന്നെ ആർജ്ജി ക്കേണ്ടിയിരിക്കുന്നു വായനയുടെ മഹത്വം. സ്വതന്ത്യസമ്പാദനത്തിനന്തരം വിദ്യാ ഭ്യാസ സംബന്ധമായി നാം ഏറെ മുന്നേറിയെന്നഭിമാനിച്ചാലും, സമൂഹത്തിലെ ഉച്ച നീചത്വങ്ങളും, അടിച്ചമർത്തലുകളും പൂർണ്ണമായി അനുഭവപ്പെടുത്തിയത് പുരോഗ മന സാഹിത്യപ്രസ്ഥാനത്തിലെ അതിശക്തരായ തകഴി, കേശവദേവ്, എസ്.കെ. പൊറ്റേക്കാട്, പൊൻകുന്നം വർക്കി, വൈക്കം മുഹമദ് ബഷീർ തുടങ്ങിവരുടെ ശ്രദ്ധേ യമായ കലാസൃഷ്‌ടികളിലൂടെയായിരുന്നു.

അക്ഷരങ്ങൾക്ക് നാശമില്ലെങ്കിലും, അഗ്നിയായി പടരാമെന്ന് പ്രവർത്തിച്ചുകാ ണിച്ചവരിൽ പ്രധാനിയായിരുന്നു. പി.എൻ പണിക്കർ. ഗ്രന്ഥശാലപ്രസ്ഥാനത്തിലൂടെ കേരളത്തിലങ്ങോളം അക്ഷരജ്വാലയായി വായനശാലകൾ സ്ഥാപിച്ച് വായനയുടെ പ്രാധാന്യം മനസ്സിലാക്കിത്തന്ന അദ്ദേഹത്തെ ഓർമ്മിക്കാൻ കൂടി ജൂൺ 19 പ്രയോജ നപ്പെടുത്തുന്നു. കാലഘട്ടങ്ങൾ മാറിമറഞ്ഞു, കമ്പ്യൂട്ടർ സാങ്കേതികവിദ്യ വളർന്ന് വികസിച്ച് വിപ്ലവം സൃഷ്ട്‌ടിച്ചുവെങ്കിലും പുസ്‌തകങ്ങളുടെ വിൽപ്പന വർദ്ധിച്ചുവരു ന്നത് ശുഭോഭക്തമാണ്. എന്തുതന്നെയായലും വായനയിലൂടെ നമുക്ക് ലഭിക്കുന്നത് മാനസികമായ പുത്തൻ അവബോധവും. സാംസ്ക്കാരികമായ ഉന്നമനവുമാണ്. കൊറോണയുടെ തടവറയിൽപ്പെട്ടുഴറിയ, അന്തരാളഘട്ടത്തിൽ ഉത്തമസുഹ്യത്തിനെ പ്പോലെ സ്വാന്തനമായി എത്തിയ ഉത്തമഗ്രന്ഥങ്ങളെ നമുക്കെങ്ങിനെ മറക്കാൻ കഴിയും

Hot this week

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...

പൂമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് സംഗമം

പൂമംഗലം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ്...

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റി സംഘടന രൂപീകരിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ട്വന്റി ട്വന്റിയുടെ പുതിയ ഘടകം രൂപീകരിച്ചു. സംസ്ഥാന...

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

Topics

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...
spot_img

Related Articles

Popular Categories

spot_imgspot_img