ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സൗഹൃദം സ്ഥാപിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോസ് അയച്ച് വാങ്ങുകയും സൗഹൃദം ഉപേക്ഷിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ഫോട്ടോസ് അയച്ച് വാങ്ങുകയും അത് മറ്റൊരാൾക്ക് അയച്ച് നൽകുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയായ കൊല്ലം പെരുനാട് തോട്ടുകര സ്വദേശി തോട്ടുകര വീട്ടിൽ അഖിൽ 24 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം അഖിലിനെ ഇന്ന് 07-06-2025 തിയ്യതി കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്.ടി.വി, ഉണ്ണിക്കൃഷ്ണൻ.കെ.എസ്, എ.എസ്.ഐ ജിനി.എം.ആർ, സി പി ഒ ബിനു.പി.ബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.