Wednesday, March 11, 2026
32.7 C
Irinjālakuda

വാഹനം മോഷണം, 4 അംഗ അന്തർ ജില്ലാ വാഹന മോഷണ സംഘം പിടിയിൽ, മോഷ്ടിച്ച, ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. പ്രതികൾ റിമാന്റിലേക്ക്

24-05-2025 തിയ്യതി രാത്രി 08.30 മണിക്ക് മുവാറ്റുപുഴ പുളിഞ്ചോട് സ്വദേശി പൈനായിൽ വീട്ടിൽ ആഷിക് 27 വയസ്സ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർസൈക്കിൾ ഇയാൾ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂർ ബൈപ്പാസിലുള്ള സ്ഥാപനത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്നത് അവിടെ നിന്ന് മോഷണം ചെയ്ത് കൊണ്ട് പോയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ്സിലെ പ്രതികളായ ചേരനെല്ലൂർ ജയ കേരളം സ്വദേശി തൃകൂക്കാരാൻ വീട്ടിൽ റോഷൻ 27 വയസ്, ചേർപ്പ് ചെറിയകനാൽ സ്വദേശി ശാങ്ങാട്ടുകാര വീട്ടിൽ അജിത്ത് 34 വയസ്സ്, ഇടത്തുരുത്തി സ്വദേശി മണപ്പാട്ട് വീട്ടിൽ ആകാശ് 32 വയസ്സ്, എടത്തുരുത്തി കുട്ടമംഗലം സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ 52 വയസ്സ് എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാലിമും സംഘവും എറണാംകുളം ചേരാനെല്ലൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച ബുള്ളററ് മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. നടപടി ക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

*അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ നായയെ അഴിച്ച് വിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അതി സാഹസികമായി ആണ് സബ് ഇൻസ്പെക്ടർ സാലിമും സംഘവും അറസ്റ്റ് ചെയ്തത്.*

*റോഷന് 2019 ൽ ഇൻഫോപാർക്ക്, ചേരാനെല്ലൂർ, എളമക്കര, ഇരിങ്ങാലക്കുട, ആളൂർ, കൊരട്ടി, എന്നീ പോലീസ് സ്റ്റേഷനുകളിലായി 15 മോഷണക്കേസുകൾ ഉണ്ട്.*

ആകാശിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസും, അശ്രദ്ധമായി വാഹമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽപിച്ച ഒരു കേസും, അശ്രദ്ധമായി വാഹമോടിച്ച ഒരു കേസുമുണ്ട്

അജിത്തിന് തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള ഒരു കേസുണ്ട്.

നൗഫലിന് മതിലകം പോലീസ് സ്റ്റേഷനിൽ 2 കവർച്ചക്കേസും, ഒരു അടിപിടിക്കേസും, മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഒരു തട്ടിപ്പു കേസുമുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ സബ് ഇൻസ്പെക്ടർ സാലിം,

എ എസ് ഐ ഗോപകുമാർ, സിപിഒ മാരായ വിഷ്ണു, ഷമീർ, ബിനിൽ, അബിഷ് എബ്രഹാം, വിപിൻ കൊല്ലാറ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img