വർക്കല യു കെ എഫ് എൻജിനീയറിങ് കോളജിൽ വച്ച് നടത്തപ്പെട്ട അഖില കേരള കോളജ് സ്റ്റാഫ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ജേതാക്കളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റാഫ് ടീം. ഫൈനലിൽ ട്രിവാൻഡ്രം എൻജിനീയറിങ് കോളജിനെ തോൽപ്പിച്ചാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. ക്രൈസ്റ്റിൻ്റെ ജിജോ ജോൺസൺ കളിയിലെ താരമായും രോഹിത് വിജയൻ ടൂർണമെൻ്റിൻ്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.