Thursday, May 22, 2025
31.9 C
Irinjālakuda

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ അവലോകന യോഗം ചേർന്നു.

*ലക്ഷ്യം : ലഹരി വിമുക്ത കലാലയങ്ങൾ, അപകട രഹിത അദ്ധ്യയന വർഷം.

സംസ്ഥാന തലത്തിൽ നടത്തുന്ന വിദ്യാലയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ശ്രീ. ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് IPS ന്റെ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ 2025 -2026 അദ്ധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനം സുഗമമായും സുരക്ഷിതമായും നടക്കുന്നതിനും, ക്രമസമാധാനപ്രശ്നങ്ങളോ, അനിഷ്ടസംഭവങ്ങളോ ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നടപടികൾ ഓരോ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നതിൻെറ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ Play School മുതൽ കോളേജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും (Govt/Aided/Unaided) അവലോകന യോഗങ്ങൾ സംഘടിപ്പിച്ച് വരുന്നു.

ഇരിങ്ങാലക്കുട, കാട്ടൂർ, മാള, ചേർപ്പ്, അന്തിക്കാട്, ആളൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാലയങ്ങളുടെ അവലോകന യോഗം ഇന്ന് 21-05-2025 തിയ്യതി ചേർന്നു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ഇരിങ്ങാലക്കുട, കാട്ടൂർ, മാള, ചേർപ്പ്, അന്തിക്കാട്, ആളൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ SHO മാരും ഇരിങ്ങാലക്കുട സബ്ബ് ഡിവിഷൻ പരിധിയിലെ 158 സ്കൂളുകളിൽ നിന്നായി 400 ഓളം പേരും പങ്കെടുത്തു. വിദ്യാലയ സുരക്ഷയുടെ നോഡൽ ഓഫീസറായ സ്പെഷ്യൽ ബ്രാഞ്ച് DYSP ബിജോയ്.പി.ആർ, ഇരിങ്ങാലക്കുട DYSP സുരേഷ്.കെ.ജി എന്നിവരും പങ്കെടുത്തു.

22-ന് ചാലക്കുടി സബ് ഡിവിഷൻ തലത്തിലെ 8 പോലീസ് സ്റ്റേഷൻ പരിധികളിലെയും, 23-ന് കൊടുങ്ങല്ലൂർ സബ് ഡിവിഷൻ തലത്തിലെ 6 പോലീസ് സ്റ്റേഷൻ പരിധികളിലെയും വിദ്യാലയങ്ങളുടെ യോഗങ്ങൾ സംഘടിപ്പിക്കും.

വിദ്യാർത്ഥികൾക്ക് സുരക്ഷിതത്വം നൽകുന്നതിനും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിന് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികളുടെ അമിത മൊബൈൽഫോൺ ഉപയോഗം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എന്നിവ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ, കുട്ടികളിലേയും യുവാക്കളിലേയും മയക്കുമരുന്ന് ഉപയോഗം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. കുട്ടികളുടെ മാനസിക-വെല്ലുവിളികളെ തിരിച്ചറിഞ്ഞ് ഇടപെടേണ്ടതും, ചതിക്കുഴികളിലേയ്ക്കും, ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്കും വ്യാപൃതരാകാതെ പ്രത്യേക ശ്രദ്ധയോടെ വഴിതെറ്റിപോകുന്നവർക്ക് തിരിച്ചറിവ് നൽകുന്നതിനുള്ള നടപടികൾ അദ്ധ്യാപകർ കൈക്കൊള്ളണമെന്ന് തിരുമാനിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS മറുപടി പറഞ്ഞു. *സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (SPG) എല്ലാ സ്കൂളുകളിലും തുടങ്ങുന്നതിനായി തീരുമാനിച്ചു.*

*കുട്ടികൾക്ക് സുരക്ഷിതവും സമാധാനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും, സ്കൂൾ പരിസരത്ത് നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും കൂടാതെ *മയക്കുമരുന്നുകൾ, പുകയില ഉൽപന്നങ്ങൾ, പാൻ മസാല, ലഹരിപാനീയങ്ങൾ മുതലായവയുടെ വിതരണവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അവ അധികൃതരെ അറിയിക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തതത്തോടെ കേരള പോലീസ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് സ്കൂൾ & കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതി (SPG & CPG).*

പ്രധാന അധ്യാപകൻ ചെയർമാനായി, പോലീസ് ഇൻസ്‌പെക്ടർ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ കൺവീനറായി, PTA പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപക പ്രതിനിധികൾ, പ്രാദേശിക കട ഉടമകൾ, പരിസരത്തെ താമസക്കാർ, ഡ്രൈവർമാർ തുടങ്ങിയവർ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

സ്കൂൾ & കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രധാന ചുമതലകളിൽ ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതും, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളുടെ വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും ഉൾപ്പെടുന്നു. കൂടാതെ, സ്കൂൾ സമയത്ത് അനധികൃതമായി ക്ലാസ് വിട്ട് പോകുകയും സമീപത്ത് അലഞ്ഞുതിരിയുകയും ചെയ്യുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതും, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂൾ പരിസരത്തെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു.

പ്രവേശനോത്സവം നടക്കുന്നതിന് മുമ്പ് തന്നെ എല്ലാ വിദ്യാലയങ്ങളും SHO മാർ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തണമെന്ന് തീരുമാനിച്ചു.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കും, കൂടാതെ വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്കും FITNESS ഉണ്ടെന്നും, വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ഉറപ്പ് വരുത്തുമെന്നും, ക്രമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ വിദ്യാലയങ്ങളിൽ ജീവനക്കാരായി നിയമിക്കാൻ പാടില്ല എന്നും തീരുമാനിച്ചു. *വിദ്യാർത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്ക് പോലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തുവാനും തീരുമാനിച്ചു.*

*എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി WHATS APP ഗ്രൂപ്പുകൾ തുടങ്ങുവാനും വിദ്യാർത്ഥികൾ Absent ആയാൽ ഉടൻ തന്നെ വിവരം രക്ഷാകർത്താക്കളെ അറിയിക്കുവാനുമുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ തീരുമാനിച്ചു.*

ലഹരിയ്ക്കും, ലൈംഗികചൂഷണത്തിനും ഇരായാകാതെ കുട്ടികളെ സംരക്ഷിക്കുന്നതിനും ഏതെങ്കിലും സാഹചര്യത്തിൽ അത്തരം കെണികളിൽ പെട്ടു പോകുന്ന കുട്ടികളെ കണ്ടെത്തി നിയമപരമായ നടപടികളും ആവശ്യമെങ്കിൽ കൗൺസിലിങ്ങ് നൽകുന്നതിനും തീരുമാനിച്ചു.

കൗൺസിലിങ്ങ് നൽകുന്നതിനായി ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ DYSP ഓഫീസുകളിലും, വനിതാ സെല്ലിലും ഉള്ള സൗജന്യ കൗൺസിലിങ്ങ് സെന്ററുകളെ ഉപയോഗപ്പെടുത്താമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു. ലഹരി ഉപയോഗമോ, വിൽപനയൊ ആയി ബന്ധപ്പെട്ട എതൊരു വിവരവും YODHAV: 9995966666 WHATS APP നമ്പറിൽ അറിയിക്കണമെന്നും അത്തരം വിവരങ്ങൾ തരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS അറിയിച്ചു.

Hot this week

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

പുളിക്കലച്ചിറ പാലം – നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകി. നാലമ്പല തീർത്ഥാടനത്തിന് തടസ്സമുണ്ടാകില്ല: മന്ത്രി ഡോ ആർ ബിന്ദു

നിർമ്മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അപാകതകൾ...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

Topics

നിര്യാതനായി

മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ സെന്റ് സേവിയേഴ്സ് ദേവാലയത്തിന് സമീപം...

കാണാതായാൾ മരിച്ച നിലയിൽ കാണപ്പെട്ടു

പടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഹെൽത്ത് സെന്ററിനു സമീപം മെയ് 20...

ചാലക്കുടിയിൽ നിരോധിത പുകയില ഉത്പന്നങ്ങളുമായി 2 പേർ അറസ്റ്റിൽ

20-05-2025 തിയ്യതിയിൽ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ചാലക്കുടി പോലീസ് സ്റ്റേഷൻ...

മൂന്ന് ലക്ഷം രൂപയുടെ മെഷീനറി പാർട്സുകൾ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി റിമാന്റിലേക്ക്

അഷ്ടമിച്ചിറ കോൾക്കുന്ന് അയ്യപ്പ ക്ഷേത്രത്തിന് സമിപമുള്ള ഗോഡൗണിൽ നിന്നും 3 ലക്ഷം...

നാലമ്പല ക്ഷേത്രദർശനം പ്രതിസന്ധിയിൽ, ഇരിങ്ങാലക്കുട MLA കൂടിയായ മന്ത്രി ഇടപെടണമെന്ന് ബിജെപി

നാലമ്പല ദർശനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ നാലമ്പലത്തിലെ ഒരു പ്രധാന ക്ഷേത്രമായ...

നിര്യാതയായി

:മുരിയാട് ഗ്രാമപഞ്ചായത്ത് 14-വാർഡ് പുല്ലൂർ ചെർപ്പുക്കുന്ന് വെള്ളാരം കണ്ണിൽ വീട്ടിൽ വിജയൻ...
spot_img

Related Articles

Popular Categories

spot_imgspot_img