ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 101ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും പുഷ്പാർച്ചനയും നടത്തി. ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ, മാർക്കറ്റ് പരിസരത്തിൽ, അനുസ്മരണ സമ്മേളനം ഇരിഞ്ഞാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയെ ഡിജിറ്റൽ കാലഘട്ടത്തേയ്ക്ക് നയിച്ച, ആധുനിക ഇന്ത്യയുടെ പിതാവായ രാജീവ് ഗാന്ധി, ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരുന്നു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മുൻ കൗൺസിലർമാരായ ജോസ് കോമ്പാറക്കാരൻ, തോമസ് കോട്ടോളി, അഡ്വ ഹോബി ജോളി,
ജോസ് മാമ്പിള്ളി എന്നിവർ അനുസ്മരണ സന്ദേശം നൽകി. സണ്ണി മുരിങ്ങത്ത്പറമ്പിൽ, വിൻസെൻ്റ് ചക്കാലയ്ക്കൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ജോണി അമ്പൂക്കൻ, ഗിൽട്ടൺ കൊക്കാലി എന്നിവർ നേതൃത്വം നൽകി.