കൂടൽമാണിക്യം ക്ഷേത്രം ഉത്സവം സമാപിച്ചതോടെ പരിസര പ്രദേശത്തുള്ള പ്ലാസ്റ്റിക്,പേപ്പർ, ചെരുപ്പുകൾ മുതലായവ ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയിലെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ സി കെ ഗോപി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഐ വി സജിത്ത് എന്നിവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ,ബ്ലോക്ക് ട്രഷറർ കെ ഡി യദു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ കെ രാംദാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഡി ദീപക്, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം കെ വി വിനീത് തുടങ്ങിയവർ നേതൃത്വം നൽകി.