06.05.2025 തിയ്യതി വൈകീട്ട് 03.00 മണിക്ക് പരാതിക്കാരി കുടുംബമായി താമസിക്കുന്ന മേത്തല വില്ലേജ് കണ്ടംകുളം ദേശം വേദവ്യാസ നഗറിലെ വീട്ടിൽ വച്ച് പരാതിക്കാരി ജോലിക്ക് പോകുന്നതിന്റെയും പ്രതിയുടെ ജോലി സ്ഥലത്ത് നിന്ന് ഫോൺ വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ നുണ പറഞ്ഞതിലുമുള്ള വൈരാഗ്യത്താലും പരാതിക്കാരിയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് 07-05-2025 തിയ്യതി കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ പരാതിക്കാരി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഈ കേസിലെ പ്രതിയായ മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടിൽ പ്രബീഷ് 39 വയസ് എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രബീഷ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും, പൊതുസ്ഥലത്ത് സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകൾ കാണിച്ച കേസിലെയും പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സാലിം.കെ, കശ്യപൻ, എസ് സി പി ഒ മാരായ ജിജിൻ ജയിംസ്, ധനേഷ്, സി പി ഒ വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.