Friday, September 19, 2025
24.9 C
Irinjālakuda

3 പ്രതികൾ റിമാന്റിലേക്ക്

ഈ കേസിലെ പ്രതികളായ കാറളം വെള്ളാനി സ്വദേശികളായ കൊല്ലായിൽ വീട്ടിൽ സേതു 29 വയസ്, കുറുവത്ത് വീട്ടിൽ ബബീഷ് 42 വയസ്, പുല്ലത്ത് വീട്ടിൽ സബിൽ 25 വയസ് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

ഇന്നലെ 18-05-2025 തീയതി വൈകിട്ട് 07.00 മണിയോടെ കാറളം നന്ദിയിൽ നിന്നും ഇരിഞ്ഞാലക്കുടയിലേക്ക് ലാസ്റ്റ് ട്രിപ്പ് പോയിരുന്ന മംഗലത്ത് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും വെള്ളാനി യൂണിയൻ ഓഫീസിന് സമീപത്തു വച്ച് മോട്ടോർ സൈക്കിളിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞ് കൊണ്ട് മോട്ടോർസൈക്കിൾ ബസിനെ വട്ടം വെച്ച് തടഞ്ഞ് നിർത്തി ബസിന്റെ ഉള്ളിലേക്ക് കയറി കണ്ടക്ടർ ആയ താണിശ്ശേരി സ്വദേശി പ്ലാശ്ശേരി വീട്ടിൽ റെനീത് 42 വയസ്സ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഡ്രൈവറായ മാള സ്വദേശി ഒറവന്തുരുത്തി വീട്ടിൽ വിനോദ് 48 വയസ്സ് എന്നയാളെ ആക്രമിച്ച് പരിക്കേൽപിക്കുകയും ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയും ചെയ്ത സംഭവത്തിനാണ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ പ്രതികൾക്കെതിരെ ഇന്നലെ 18-05-2025 തിയ്യതി FIR രജിസ്റ്റർ ചെയ്തത്.

സേതു കാട്ടൂർ പോലീസ് സ്റ്റേഷനിലെ റൗഡിയും കാട്ടൂർ പോലീസ് സ്റ്റേഷനിലെ രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ചേർപ്പ് പോലീസ് സ്റ്റേഷനിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെയും പ്രതിയാണ്.

ബബീഷ് കാട്ടൂർ പോലീസ് സ്റ്റേഷനിലെ റൗഡിയും കാട്ടൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, ഒരു സ്ത്രീധന പീഡനക്കേസിലും, 3 ലഹരി ഉപയോഗിച്ച് പൊതുജനശല്യമുണ്ടാക്കിയ കേസിലും, ഒരു അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കുണ്ടാക്കിയ കേസിലെയും പ്രതിയാണ്.

സബിൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഗഞ്ചാവ് ബീഡി വലിച്ചതിനുള്ള രണ്ട് കേസിലും, ഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ ഒരു കേസിലും പ്രതിയാണ്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്ജ്, തോമസ്, രമേഷ്, ASI മിനി,Scpo നിബിൻ, CPO മാരായ കിരൺ,മിഥുൻ, ദിഷിത്, രഞ്ജിത്ത്, കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Hot this week

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

Topics

ഓപ്പറേഷൻ കാപ്പ : കുപ്രസിദ്ധ ഗുണ്ട മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി

ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ...

സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി വാർഡ് 31 അംഗനവാടിയിൽ വച്ച് സൗജന്യ നേത്ര പരിശോധന...

സെഫൈറസ് 7.0

ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന സെഫൈറസ് 7.0...

യുവാവ് മരിച്ചു

തൃശ്ശൂർ സംസ്ഥാന പാതയിൽ എറവ് ആറാംകല്ലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ...

നിര്യാതനായി

ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ തോമസ് മകൻ ഡോ. ജെറി - 60)...

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഭർത്താവായ പ്രതി സംഭവസ്ഥലത്ത് തന്നെ കെട്ടി തൂങ്ങി

വേർപിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി തലയ്ക്ക് ചുറ്റിക കൊണ്ട്...

ക്രൈസ്റ്റ് കോളേജിൽ ആത്മഹത്യാ പ്രതിരോധ ഗേറ്റ്‌കീപ്പേഴ്‌സ് ക്യാമ്പെയ്ൻ സമാപിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മനഃശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9 മുതൽ...

റെസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും , കുടുംബ സംഗമവും

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും, കുടുംബ...
spot_img

Related Articles

Popular Categories

spot_imgspot_img