Tuesday, May 20, 2025
24 C
Irinjālakuda

പൂമംഗലം കൂരിക്കുഴി കോഴിപറമ്പിൽ കുടുംബക്ഷേത്രത്തിലെ വെളിച്ചപ്പാടിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കുറ്റക്കാരനാണെന്നു കണ്ടെത്തി

കൈപ്പമംഗലം കൂരിക്കുഴി നിവാസികളായ ഗണപതി എന്നു വിളിക്കുന്ന വിജീഷ് (38 വയസ്സ്), കണ്ണൻ എന്നു വിളിക്കുന്ന ജിത്ത് ( 43 വയസ്സ്) എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡിഷണൽ ജില്ലാ കോടതി ജഡ്ജി വിനോദ്കുമാർ. എൻ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

2007 മാർച്ച്‌ 27 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായ കൈപ്പമംഗലം കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ ഷൈൻ എന്നയാളാണ് കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം പ്രതി വിജീഷും കൂട്ടുകാരും കൂരിക്കുഴിയിലും പ്രാന്ത പ്രദേശങ്ങളിലും നടത്തി വന്നിരുന്ന അക്രമ പ്രവർത്തനങ്ങൾക്ക് എതിരെ രൂപീകരിച്ച ആക്ഷൻ കൗൺസിലിൽ മെമ്പർ ആയതിലുള്ള വൈരാഗ്യവും, ഈ ആക്ഷൻ കൗൺസിലിൽ അംഗമായ ഷാജിയെ ദേഹോപദ്രവം ചെയ്ത ഏൽപ്പിച്ച സമയം ഈ കേസിലെ അഞ്ചാം പ്രതിയായ കണ്ണൻ @ജിത്ത് നെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യവും, വിജീഷിന്റെ അനുജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഷൈൻ സഹായിച്ചു എന്നുള്ള വൈരാഗ്യവും വച്ചും പ്രതികൾ 27.03.2007 തിയ്യതി രാത്രി 11:40 മണിക്ക് ക്ഷേത്ര മതിലിനോട് ചേർന്ന് ഇരുന്ന് വിശ്രമിക്കുകയായിരുന്ന ഷൈനിനെ വെട്ടികൊല്ലടാ എന്ന് അക്രോശിച്ചുകൊണ്ട് വാളുകൊണ്ട് വെട്ടുകയും വെട്ടുകൊണ്ട് ഷൈൻ അമ്പലത്തിനു അകത്തേക്ക് ഓടിയ സമയം അമ്പലത്തിനു ഉള്ളിൽ വച്ച് പ്രതികൾ മാറി മാറി ക്രൂരമായി വെട്ടുകയും ദേവിയുടെ ഉടവാൾ എടുത്തു വെട്ടുകയും ചെയ്‌ത്‌തിൽ ഗുരുതരമായി പരിക്ക് പറ്റുകയും പരിക്കിന്റെ കാഠിന്യത്തിൽ ഷൈൻ മരണപ്പെടുകയുമായിരുന്നു.

ഈ സംഭവത്തിന് മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സ് വലപ്പാട് CI ആയിരുന്ന M. S. ബാലസുബ്രമണ്യൻ ആദ്യ അന്വേഷണം നടത്തിയും വലപ്പാട് CI ആയിരുന്ന C. S ഷാഹുൽ ഹമീദ് അന്വേഷണം നടത്തി അഞ്ച് പ്രതികൾക്കെതിരെ ആദ്യ ചാർജ് സമർപ്പിക്കുകയും, തുടർന്ന് കൊടുങ്ങല്ലൂർ CI ആയിരുന്ന K.M. ദേവസ്യ തുടരന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ഇരിഞ്ഞാലക്കുട അഡിഷണൽ ജില്ലകോടതി ജഡ്ജി N. വിനോദ്കുമാർ ആണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 148, 341, 302, 149 എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസീക്യൂഷൻ ഭാഗത്തു നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും, 17 MO ‘s ഉം 20 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു.പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പോസ്ക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, അഡ്വ : ജെയിംസ്, എബിൻ ഗോപുരൻ എന്നിവർ ഹാജരായി. ലെയ്സൺ ഓഫീസർ വിനീഷ്. K. V. പ്രോസീക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Hot this week

അന്തരിച്ചു

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് പുല്ലൂർ പുളിഞ്ചോട് തൊഴുത്തും പറമ്പിൽ...

എം ഇ എസ് തൃശൂർ ജില്ലാകമ്മിറ്റിഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി

പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വെടിയേറ്റു മരിച്ച നിരപരാധികളായ ആളുകളുടെ നിര്യാണത്തിൽ അനുശോചനം...

പ്രസിദ്ധ ഗുണ്ട തപനെ കാപ്പ ചുമത്തി നാടുകടത്തി

2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 34 പേരെ കാപ്പ...

അതിഥി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാന്റിൽ

വെസ്റ്റ് ബംഗാൾ സ്വദേശിയായ ബുദ്ദദേവ് ഗൊറോയ് 39 വയസ് എന്നയാളെ പണം...

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ്തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ

റോബിൻ സക്കറിയ 40 വയസ്, കൊച്ചുമുണ്ടക്കത്തിൽ വീട്, കാരക്കൽ, പെരിങ്ങര, പത്തനംതിട്ട...

Topics

പുസ്തക പ്രകാശനം

ഇരിങ്ങാലക്കുട : സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

പല്ലൊട്ടി സിനിമയിലെ കണ്ണൻ ചേട്ടനൊപ്പംസ്കൂൾചന്തക്ക് മികച്ച തുടക്കം

പല്ലൊട്ടി സിനിമയിലെ കണ്ണൻ ചേട്ടനൊപ്പംസ്കൂൾചന്തക്ക് മികച്ച തുടക്കം കരുവന്നൂർ ബാങ്കിന്റെ സ്കൂൾ ചന്ത...
spot_img

Related Articles

Popular Categories

spot_imgspot_img