അവധിക്കാല അദ്ധ്യാപക പരിശീലനം
പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള, ഇരിഞ്ഞാലക്കുട ബി. ആർ. സി യുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപക പരിശീലനം ആരംഭിച്ചു. LP, UP, HS വിഭാഗം അധ്യാപകർ പങ്കെടുക്കുന്ന പരിശീലനം ഗവ. ഗേൾസ് സ്കൂൾ, ഗവ. ബോയ്സ് സ്കൂൾ, ഇരിഞ്ഞാലക്കുട BRC ഹാൾ, LFCHS ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നടക്കുന്നു 470ൽ അധികം അധ്യാപകരാണ് പങ്കെടുക്കുന്നത്. മാറിയ പാഠപുസ്തകങ്ങളെ പരിചയപെടുത്തൽ, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ മുൻ നിർത്തിയാണ് പരിശീലനം നൽകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ഇരിഞ്ഞാലക്കുട DEO. T. ഷൈല, Dr. N. J. ബിനോയ് ( DPC, SSK, Thrissur). ഇരിങ്ങാലക്കുട AEO. Dr. MC. നിഷ, KR. സത്യപാലൻ ( BPC, BRC, ഇരിങ്ങാലക്കുട )എന്നിവർ പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ചു