ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സി.ബി.എസ്. ഇ . പന്ത്രണ്ടാം ക്ലാസ്സിൽ 100 % കരസ്ഥമാക്കി ഉന്നത വിജയം . പരീക്ഷയെഴുതിയ 64 വിദ്യാർത്ഥികളിൽ 54 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. പ്രിയേഷ് വിമൽകുമാർ, അനുശ്രീ കുഞ്ഞിലിക്കാട്ടിൽ അജീഷ്, നവമി ഷെൽജി, ഭദ്ര വാര്യർ എൻ.വി, റോഹൻ രാജീവ്, സൂര്യകിരൺ ഹരിദാസ്, ആർഷ്യ സുധീർ, പവിത്ര ഷനിൽ, സരോന സന്തോഷ് എം. എന്നിവർ ഫുൾ A1 കരസ്ഥമാക്കി.
97.8% നേടി പ്ലസ്ടു കോമേഴ്സ് വിഭാഗം വിദ്യാർത്ഥി പ്രിയേഷ് വിമൽകുമാർ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. സയൻസ് വിഭാഗത്തിൽ 97.6% മാർക്ക് നേടി അനുശ്രീ കുഞ്ഞിലിക്കാട്ടിൽ അജീഷ് ഒന്നാം സ്ഥാനം നേടി.
കോമേഴ്സ് വിഭാഗത്തിൽ 97.4% മാർക്ക് നേടി നവമി ഷെൽജി രണ്ടാം സ്ഥാനത്തും , 95.8% മാർക്ക് നേടി ഗായത്രി റെജി മൂന്നാം സ്ഥാനത്തും എത്തി.
കോമേഴ്സ് വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയ 22 കുട്ടികളിൽ 19 പേർ ഡിസ്റ്റിംഗ്ഷനും, മൂന്നു പേർ ഫസ്റ്റ്ക്ലാസ്സും കരസ്ഥമാക്കി.
സയൻസ് വിഭാഗത്തിൽ
96.8% മാർക്ക് നേടി ഭദ്ര വാര്യർ എൻ.വി, റോഹൻ രാജീവ് എന്നിവർ രണ്ടാം സ്ഥാനവും
96.6% മാർക്ക് നേടി സൂര്യകിരൺ ഹരിദാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയ 42 പേരിൽ 35 പേർ ഡിസ്റ്റിംഗ്ഷനും
7 പേർ ഫസ്റ്റ് ക്ലാസും നേടി.
മൊത്തം റിസൽറ്റിൽ 27 കുട്ടികൾ 90% മുകളിൽ മാർക്ക് നേടി.