അടുത്ത ജൂലൈ മാസം ജർമ്മനിയിൽ നടത്തപ്പെടുന്ന വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കാൻ മൂന്നു ക്രൈസ്റ്റ് കോളേജ് താരങ്ങൾ. സാന്ദ്ര ബാബു ലോങ്ങ് ജമ്പ്, അനഘ ബി എ 400 മീറ്റർ, റാഹിൽ സകീർ 110 മീറ്റർ ഹർഡിൽസ്. അടുത്ത ജൂലൈ മാസം ജർമനിയിലാണ് മത്സരം. നാഷണൽ തലത്തിൽ നടത്തിയ മികച്ച പ്രകടനമാണ് ക്രൈസ്റ്റ് കോളേജ് താരങ്ങൾക്ക് വേൾഡ് യൂണിവേഴ്സിറ്റി മീറ്റിലേക്ക് വഴി ഒരുക്കിയത്. ക്രൈസ്റ്റ് കോളേജിൽ നിന്നും അവസാനമായി പി യൂ ചിത്രയാണ് ഇതിനു മുന്നേ ഇന്റർ നാഷണൽ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുത്തിരുന്നത്.