ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ സംഘടന ശില്പശാല നടത്തി. സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു സംഘടന ക്ലാസ്സ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതം പറഞ്ഞു. ഡി വൈ എഫ് ഐ മുഖമാസികയായ യുവധാരയുടെ മികച്ച പ്രവർത്തനത്തിനും, റീബിൽഡ് വയനാട് ക്യാമ്പയിയിനിലും മികവ് പുലർത്തിയ മേഖല കമ്മിറ്റികൾക്ക് അവാർഡ് വിതരണം ഉണ്ടായിരുന്നു.ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ലക്ഷ്മണനെയും, പ്രസിഡന്റായി ശരത് ചന്ദ്രനെയും, ട്രഷററായി കെ ഡി യദുവിനെയും 24 അംഗ ബ്ലോക്ക് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.