കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി, ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ നേതൃത്വത്തിൽ തെക്കേ നടയിലെ ഓഫീസിന് മുമ്പിൽ നടത്തപ്പെടുന്ന സംഭാര വിതരണത്തിന്റെ ഉദ്‌ഘാടനം കഥകളിയാചാര്യനും 2025-ലെ മാണിക്യശ്രീ പുരസ്കാര ജേതാവുമായ രാഘവനാശാൻ നിർവഹിച്ചു. ചടങ്ങിൽ ആർദ്രം പാലിയേറ്റീവ് കെയർ സെന്ററിന്റെ ഭാരവാഹികളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു