ഇരിഞ്ഞാലക്കുട: മെയ് 20ലെ ദേശീയ പണിമുടക്കിന്റെ ഭാഗമായി അധ്യാപകരും ജീവനക്കാരും മുകുന്ദപുരം തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഒ പി ബിജോയ് ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ സെക്രട്ടറി സനൂപ് അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ രേഖ. യൂണിയൻ ഏരിയ പ്രസിഡന്റ് വി എസ് അനീഷ്. കെ എസ് ടി എ ജില്ലാ സെക്രട്ടറി സത്യ ബാലൻ. എൻ ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി കെ വി വിപിൻ എന്നിവർ നേതൃത്വം നൽകി.