ഇരിങ്ങാലക്കുട: പോലീസ് സേനയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ പെരുമാറ്റം മുണ്ടാകണമെന്നും തൊഴിൽ മേഖലയിലെ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും KPOA-35- തൃശ്ശൂർ റൂറൽ ജില്ലാ സമ്മേളനം എം സി പി കൺവെൻഷൻ സെൻട്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു പറഞ്ഞു.
ക്രമസമാധാനം ചുമതലയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം മറ്റു സംസ്ഥാനങ്ങൾക്കു തന്നെ മാതൃകയാണ്ന്നും. നിലവിൽ പോലീസ് സംഘടന ഉള്ളത് കേരളത്തിൽ മാത്രമാണെന്നുള്ള അഭിമാനകരമായ കാര്യവും മന്ത്രി സൂചിപ്പിച്ചു. കേരള പോലീസിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ പറയുന്നതോടൊപ്പം എംഎൽഎ ഫണ്ടിൽ നിന്നും. വകുപ്പിൽ നിന്നും തൃശൂർ റൂറൽ പോലീസ് ജില്ലയ്ക്ക് ഉണ്ടായ നേട്ടങ്ങൾ മന്ത്രി വിശദീകരിച്ചു. പരിശീലനത്തിന്റെ ഭാഗമായി ആത്മസമയമനം ശീലമാക്കിയവരാണ് പോലീസ് സേനാംഗങ്ങൾ എങ്കിലും വർദ്ധിച്ചു വരുന്ന ഡ്യൂട്ടി ഭാരവും തൊഴിൽ സമ്മർദ്ദവും പലപ്പോഴും ആത്മ സംയമനം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നതെന്നും. അഭിമാനകരമായ പല നേട്ടങ്ങൾ ഉയർത്തി കാണിക്കുമ്പോഴും പോലീസ് സേനയ്ക്കുള്ളിൽ ആത്മഹത്യകൾ വളരെ വിഷമം ഉളവാക്കുന്നതാണെന്നും പോലീസ് ഉദ്യോഗസ്ഥരുടെ വെൽഫയർ ഉറപ്പുവരുത്തി ഡ്യൂട്ടിക്കിടയിൽ പരസ്പരം ബഹുമാനം നിലനിർത്തണമെന്നും. തൊഴിൽ സമ്മർദ്ദം ഒഴിവാക്കുന്നതിന് വേണ്ട നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടുമ്പോൾ പതാക വാഹകരായി സേനയ്ക്കുള്ളിൽ എല്ലാവരും മാതൃകയായി ഉണ്ടാകണമെന്നും. ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള സമീപനത്തിൽ അതീവ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
കെ പി ഒ എ ജില്ലാ പ്രസിഡന്റ് കെ ഐ മാർട്ടിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി ആർ ബിജു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു. ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷ്. സംസ്ഥാന വൈസ് പ്രസിഡണ്ട് വീ ഷാജി. സിറ്റി സെക്രട്ടറിമാരായ ബിനു ഡേവിസ്. മധുസൂദനൻ. റൂറൽ സെക്രട്ടറി എം എൽ വിജോഷ്. സംസ്ഥാന നിർവാഹ സമിതി അംഗം ടി ആർ. ബാബു. പെൻഷനേഴ്സ് സഹകരണ ജില്ലാ പ്രസിഡണ്ട് പി എ പാർത്ഥൻ.എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി ആർ ബിജു സംഘടനാ റിപ്പോർട്ടും. കെ പി രാജു പ്രവർത്തന റിപ്പോർട്ടും. സി കെ ജിജു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യുഎൻ സന്തോഷ് പ്രമേയങ്ങളും അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി യു സിൽജോ സ്വാഗതവും ചെയർമാൻ സിഎസ് ഷെല്ലിമോൻ നന്ദിയും പറഞ്ഞു.