കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

245

ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. കത്തീഡ്രൽ വികാരി വെരി.റവ. ഫാ. പ്രൊഫ. ഡോ. ലാസർ കുറ്റിക്കാടൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. കത്തീഡ്രൽ എ. കെ. സി. സി പ്രസിഡന്റ്‌ രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് മാമ്പിള്ളി സ്വാഗതം പറഞ്ഞു. സെക്രട്ടറി സിൽവി പോൾ, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ, വൈസ് പ്രസിഡന്റ്‌ ബേബി ജോയ്,വർഗീസ്‌ ജോൺ,റോബി കാളിയങ്കര, സേവിയർ അയ്യമ്പിള്ളി,ലാസർ കോച്ചേരി, ഷേർളി ജാക്ക്സൻ,ബാബു ചേലക്കാട്ടുപറമ്പിൽ,റൈസൻ കോലങ്കണ്ണി,കൈക്കാരൻമാരായ ആൻ്റണി കണ്ടംകുളത്തി, ലിംസൺ ഊക്കൻ, ജോബി അക്കരക്കാരൻ, ബ്രിസ്റ്റോ എലുവത്തിങ്കൽ എന്നിവർ സംസാരിച്ചു

Advertisement