കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം.

128

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രസിഡന്റ്‌ ഷാജു പാറേക്കാടന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ സ്വാഗതം ആശംസിക്കുകയുംവാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ്റും തൃശൂർ ജില്ലാ പ്രസിഡന്റ്റുമായ കെ. വി. അബ്ദുൽ ഹമീദ് യോഗം ഉദ്ഘാടനം ചെയ്യുകയും ഭദ്രം കുടുംബസുരക്ഷാ പദ്ധതിയുടെ മരണാനന്തരസഹായമായ പത്തു ലക്ഷം രൂപയുടെ ചെക്ക് ബന്ധുക്കൾക്ക് നൽകുകയും ചെയ്തു.S. S. L. C, PLUS-2 അവാർഡുകൾ ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ വിതരണം ചെയ്തു. ട്രഷറർ വി. കെ. അനിൽ കുമാർ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വനിതാവിംഗ് നിയോജകമണ്ഡലം ചെയർപേഴ്സൺ സുനിത ഹരിദാസ്, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ടി വി. ആന്റോ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിഷോൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ്മാരായ മണി മേനോൻ, പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഡീൻ ഷാഹിദ്, ഷൈജോ ജോസ്, ബൈജു K. R. എന്നിവർ നേതൃത്വം നൽകി.

Advertisement