ഇരിഞ്ഞാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയത്തില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു നടത്തുന്ന 11 പ്രൊജക്ടുകളില്‍ അഞ്ചാമത്തെ പ്രൊജക്റ്റ് ആയ ‘സ്‌നേഹപൂര്‍വ്വം ഓണക്കോടി ‘ ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു.93 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്‌പോണ്‍സര്‍ ചെയ്ത ഓണക്കോടി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി വിതരണം ചെയ്തത് മുഖ്യാഥിതിയും തഹസില്‍ദാറുമായ സിമീഷ് സാഹു കെ എം ആണ് പി ടി എ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്‌ട്രെസ് സിസ്റ്റര്‍ റിനറ്റ് സ്വാഗതം പറയുകയും അദ്ധ്യാപക പ്രതിനിധി സിനി ഡേവിഡ് നന്ദിയര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു .
ഒ എസ് എ പ്രസിഡന്റ് ഡോക്ടര്‍ ജോം ജേക്കബ് നെല്ലിശേരിയും പൂര്‍വവിദ്യാര്‍ത്ഥികളായ പ്രീത കെ, ഡോക്ടര്‍ ടെജി കെ എ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു
സ്‌നേഹപൂര്‍വ്വം ഓണക്കോടി സംഘടിപ്പിച്ചു
Advertisement