സൗഹൃദം പങ്കുവച്ച് മാധ്യമ പ്രവര്‍ത്തക സംഗമം

51

ഇരിങ്ങാലക്കുട : ജാതി, മത, രാഷ്ട്രീയ അതിരുകളില്ലാത്ത സൗഹൃദവും ഊഷ്മളതയും നിറഞ്ഞ അന്തരീക്ഷത്തില്‍ ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ഒരിക്കല്‍കൂടി മാധ്യമപ്രവര്‍ത്തക സംഗമം.

രൂപതാതിര്‍ത്തിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അച്ചടി-ദൃശ്യ മാധ്യമ പ്രതിനിധികളായ നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട രൂപതയും വിവിധ ഇടവകകളും പ്രസ്ഥാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്ന വിവിധ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്കായി രൂപതയില്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കിയതായും പുതിയ അംഗങ്ങള്‍ക്ക് ചേരാമെന്നും അദ്ദേഹം അറിയിച്ചു.

രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ പ്രസ് ക്ലബ്ബുകളെയും പ്രസ് ഫോറങ്ങളെയും പ്രതിനിധീകരിച്ചു അവയുടെ പ്രസിഡന്റുമാരും അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. വികാരി ജനറല്‍മാരായ മോണ്‍. ജോസ് മഞ്ഞളി, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, റവ. ഡോ. റിജോയ് പഴയാറ്റില്‍, പിആര്‍ഒമാരായ റവ. ഡോ. ജിനോ മാളക്കാരന്‍, ജോസ് തളിയത്ത്, എന്നിവര്‍ പ്രസംഗിച്ചു.

Advertisement