എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ നടത്തി

13

ഇരിങ്ങാലക്കുട: എ ഐ ക്യാമറ അഴിമതി എന്നാരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രതിഷേധ ധർണ്ണയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡി സി സി സെക്രട്ടറിമാരായ സോണിയ ഗിരി, ആന്റോ പെരുമ്പിള്ളി, സുജ സഞ്ജീവ് കുമാർ, വിജയൻ ഇളയേടത്ത്, എ സി സുരേഷ്, കെ എം ധർമ്മരാജൻ, സിജു യോഹന്നാൻ, കുര്യൻ ജോസഫ്, ജസ്റ്റിൻ ജോൺ, ഭരതൻ പൊന്തേങ്കണ്ടത്ത്, ജെയ്‌സൺ പാറേക്കാടൻ, പോൾ കരുമാലിക്കൽ ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement