ചരിത്രപ്രസിദ്ധമായ താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി

442
Advertisement

ഇരിങ്ങാലക്കുട- മെയ് 2,3,4,10,17 തിയ്യതികളിലായി നടക്കുന്ന ചരിത്രപ്രസിദ്ധമായ താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുന്നാളിന് മോണ്‍.ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റി. കൊടിയേറ്റത്തിന് മുമ്പായി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കബറിടത്തില്‍ നിന്നും കൊണ്ടു വന്ന തിരുശേഷിപ്പും ഭദ്രദീപവും യുവജനങ്ങളുടെ നേതൃത്വത്തില്‍ റാലിയായി പള്ളിയിലേക്ക് കൊണ്ടുവന്നു. വികാരി ജോണ്‍ കവലക്കാട്ട് ജൂനിയര്‍ ,അസിസ്റ്റന്റ് വികാരി റിന്റോ തെക്കിനിയത്ത് , ട്രസ്റ്റിമാരായ വര്‍ഗ്ഗീസ് പെരേപ്പാടന്‍ , സെബാസ്റ്റ്യന്‍ പ്ലാശേരി , സെബാസ്റ്റ്യന്‍ മംഗലന്‍ , ലിയോണ്‍സ് മൂഞ്ഞേലി, ജനറല്‍ കണ്‍വീനര്‍ ഡേവീസ് കുറ്റിക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement