നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി

30

ഇരിങ്ങാലക്കുട: നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് നടത്തി.ഇരിങ്ങാലക്കുട നഗരസഭയിലെ ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടുവരുന്ന തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിശോധനാക്യാമ്പ് 23-3-2023 ന് ടൌണ്‍ഹാളില്‍ നടത്തി. വൈസ് ചെയർമാൻ ടിവി ചാർലിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കുള്ള ഹെൽത്ത് പ്രൊഫൈൽ വിതരണം ചെയർപേഴ്സൺ നിർവഹിച്ചു. ഓറൽ ഹൈജീൻ കിറ്റ് വിതരണം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് നിർവഹിച്ചു.ക്യാമ്പിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷന്‍, ജീവിതശൈലീരോഗ നിര്‍ണയത്തിനായുള്ള വിവിധ പരിശോധനകള്‍ ( ഉയരം.തൂക്കം, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍) , കാഴ്ച പരിശോധന, വിളര്‍ച്ച പരിശോധന(Hb Test), ടി.ബി- ലെപ്രസി സ്ക്രീനിംഗ്, ദന്താരോഗ്യ ബോധവത്കരണം, ആരോഗ്യ പ്രൊഫൈല്‍ ഫയല്‍ വിതരണം, ഓറൽ ഹൈജീൻ കിറ്റ് വിതരണം എന്നിവ നടത്തി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ ക്യാമ്പിന് നേതൃത്വം നൽകി.ഡോ. ഹിമ, ഡോ. ബിന്ദു എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകരും സംഘാടക പ്രവർത്തനങ്ങൾ നടത്തി.

Advertisement