ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് ബി ഐയിലേക്ക് മാർച്ച് നടത്തി

41

ഇരിങ്ങാലക്കുട: എസ് ബി ഐ, എൽ ഐ സി തുടങ്ങിയവയെ അദാനിക്ക് വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് ഇരിങ്ങാലക്കുട എസ് ബി ഐയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് കെ പി സി സി മുൻ സെക്രട്ടറി എം. പി ജാക്‌സൺ ഉദഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ലോക്ക് ഭാരവാഹികളായ വി സി വർഗീസ്, എം ആർ ഷാജു, പി ചന്ദ്രശേഖരൻ, സത്യൻ നാട്ടുവള്ളി,മോഹൻദാസ്, അബ്‌ദുള്ളകുട്ടി, കെ സി ജെയിംസ്, രമേശ് എം.എൻ, എ സി ജോൺസൻ, വിജയൻ ഇളയേടത്ത്, കെ കെ ചന്ദ്രൻ, സുജ സഞ്ജീവ്കുമാർ, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, കെ രാജു, ബാബു തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisement