Home NEWS കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ തേനിച്ചയെ കണ്ടെത്തി

കേരളത്തിൽ നിന്നും ഒരു പുതിയ ഇനം കുയിൽ തേനിച്ചയെ കണ്ടെത്തി

ഇരിങ്ങാലക്കുട : കേരളത്തിൽ നിന്ന് ഒരു പുതിയ ഇനം കുയിൽ തേനിച്ചയെകണ്ടെത്തി. കുക്കു ബീ വിഭാഗത്തിൽ പെടുന്ന തെറിയസ് നരേന്ദ്രാനി എന്ന പേരിട്ടിരിക്കുന്ന ഈ സ്പീഷീസിനെ ഷഡ്പദ എന്റെമോളജി റിസർച്ച് ലാബ്(SERL), ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട, ഗവൺമെൻറ് കോളേജ്,

കോടഞ്ചേരി എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരാണ് കണ്ടെത്തിയത്.തൈറിയസ് നരേന്ദ്രാനി എന്ന നാമം അന്തരിച്ച ഡോക്ടർ ടി. സി. നരേന്ദ്രന്റെ ഓർമ്മയ്ക്കായിട്ടാണ് നൽകിയിരിക്കുന്നത്. എന്റെമോളജി

പ്രാണിശാസ്ത്ര പഠന മേഖലയിൽ അദ്ദേഹത്തിൻറെ മികവും സംഭാവനകളും കണക്കിലെടുത്താണ് ബഹുമാനാർത്ഥം ഈ നാമം പുതിയ സ്പീഷിസിന് നൽകിയിരിക്കുന്നത്.അഥവാമലപ്പുറം ജില്ലയിലെ കോൾ നിലമായ സ്രായിൽ കടവിൽ നിന്നും ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ക്യാമ്പസിൽ നിന്നുമാണ് പുതിയ സ്പീഷീസിനെ ഗവേഷകർ കണ്ടെത്തിയത്. കോൾനിലങ്ങൾ ജൈവവൈവിധ്യസമ്പന്നമായ ഒരു

ആവാസവ്യവസ്ഥയാണ്. കേരളത്തിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് കോൾ നിലങ്ങൾ കാണപ്പെടുന്നത്. ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യം കണക്കിലെടുത്ത് 2002 ഉൾപ്പെടുത്തിയിട്ടുണ്ട്.ഇതിനെ റാംസാർ സൈറ്റുകളുടെ പട്ടികയിൽ ഷഡ്പദങ്ങളുടെ വിഭാഗത്തിൽ തന്നെ ഏറ്റവും ഉപകാരികളായവരാണ്

തേനീച്ചകൾ. ലോകത്ത് ഭൂരിഭാഗം വിളകളുടെയും മറ്റു സസ്യജാലങ്ങളുടെയും പരാഗണത്തിന് സഹായിക്കുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകൾ കൂട്ടമായി കോളനികളിൽ താമസിക്കുന്നവരും തേനും അതുപോലെതന്നെ വാക്സും ഉല്പാദിപ്പിക്കുന്നവരുമാണ്. എന്നാൽ ഇവരുടെ കൂട്ടത്തിൽ തന്നെ

കോളനിയായി താമസിക്കാത്തവരും തേൻ ഉൽപ്പാദിപ്പിക്കാത്തവരും ആയിട്ടുള്ള വിഭാഗവും ഉണ്ട്. അവയെ സോളിറ്ററി ബീ അധവാ ഏകാകി തേനിച്ചകൾ എന്നാണ് വിളിക്കുന്നത്. ഏകാകി തേനിച്ചകൾ ഒറ്റയ്ക്ക് കൂടുണ്ടാക്കി താമസിക്കുന്നവരാണ്. സസ്യജാലങ്ങളുടെ പരാഗണത്തിൽ തേനീച്ചകളെപ്പോലെ

ഇവയും സഹായിക്കുന്നുണ്ട്. എന്നാൽ സ്വന്തമായി കൂടുണ്ടാക്കാത്തവരും പരാഗണത്തിൽ സഹായിക്കാത്തവരും ആയിട്ടുള്ള ഒരു വിഭാഗം ഉണ്ട്. അതാണ് കുക്കു ബീ അഥവാ കുയിൽ തേനിച്ചകൾ. കുയിൽ തേനിച്ചകൾ മറ്റ് ഏകാകി തേനീച്ചകളുടെ കൂട്ടിൽ മുട്ടയിടുന്നവരാണ്. അവ പക്ഷികളിലെ കുയിലിന്റെ സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് കുക്കു ബീ എന്ന് വിളിക്കുന്നത്.ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റെമോളജി റിസർച്ച് ലാബ് ഗവേഷക അഞ്ജു സാറാ പ്രകാശ്, ക്രൈസ്റ്റ് കോളേജ് അധ്യാപകനും എസ്. ഇ. ആർ. എൽ.മേധാവിയുമായ ഡോ. ബിജോയ് സി., കോടഞ്ചേരി ഗവൺമെൻറ് കോളേജിലെ

അധ്യാപകനും ഗവേഷക മേധാവിയുമായ ഡോ. ജോബിരാജ് ടി. എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്. ഈ ജീവിയുടെ സാന്നിധ്യവും,ഇതിന്റെ പൂർണ വിവരണവും അടങ്ങിയ വിവരങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസിക ആയ “ഓറിയൻറൽ ഇൻസെക്ട്സ്സിലാണ് ഓൺലൈനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപഗോഗിച്ചാണ് ഈ പഠനം നടത്തിയത്.

Exit mobile version