മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി

27

ഇരിങ്ങാലക്കുട : ബജറ്റ് അവഗണനയ്‌ക്കെതിരെ സ്‌കൂള്‍ പാചക തൊഴിലാളി സംഘടന (എച്ച്.എം.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ ഓഫീസിന് മുന്നില്‍ വായ്മൂടിക്കെട്ടി നില്‍പ്പ് സമരം നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധരന്‍ തേറമ്പില്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റോസി റപ്പായി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി.എം.ഷംസുദീന്‍, സംസ്ഥാന കമ്മിറ്റി അംഗം ഓമന ശിവന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മികുമാരി,സന്ധ്യ വലപ്പാട് എന്നിവര്‍ സംസാരിച്ചു.

Advertisement