സി പി ഐ എം കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് വച്ച് ധർണ്ണ സംഘടിപ്പിച്ചു

31

കരുവന്നൂർ: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ ജനവിരുദ്ധ-വർഗ്ഗീയ നയങ്ങൾക്കെതിരെ CPI(M) കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ തളിയക്കോണം സ്റ്റേഡിയം പരിസരത്ത് വച്ച് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം സ.എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സ.വി.എ മനോജ് കുമാർ അഭിവദ്യം ചെയ്തു സംസാരിച്ചു.സിപിഐ(എം) കരുവന്നൂർ ലോക്കൽ സെക്രട്ടറി പി.കെ മനുമോഹൻ ധർണ്ണയ്ക്ക് അദ്ധ്യഷത വഹിച്ചു. സിപിഐ(എം) കരുവന്നൂർ ലോക്കൽ കമ്മിറ്റിയംഗങ്ങളായ ടി.കെ ജയാനന്ദൻ , പി.എസ് വിശ്വംഭരൻ ,ബിന്ദു ശുദ്ധോധനൻ, നസീമ കുഞ്ഞുമോൻ എന്നിവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.

Advertisement