കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള സൈക്കിൾ യാത്ര ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിച്ചേർന്നു

43

ഇരിങ്ങാലക്കുട :കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജനുവരി 2 -ാം വാരത്തിൽ നടത്തി വരാറുള്ള സൈക്കിൾ യാത്ര 2023 ജനുവരി 8 നു തിരൂർ തഞ്ചംപറമ്പിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .ഡോ. പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടക്കം പങ്കെടുക്കുന്ന സൈക്കിൾ യാത്രയിൽ മലപ്പുറം ,പാലക്കാട് , തൃശൂർ ,കൊടുങ്ങല്ലൂർ , വള്ളിവട്ടം വഴിഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിച്ചേർന്നു.സൈക്കിൾ യാത്രക്ക് ഇരിങ്ങാലക്കുടയിലെ പൗര പ്രമുഖരും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സേവഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എം കാർത്തികേയൻ സ്വാഗതവും, പള്ളായി ജോസഫ് നന്ദിയും പറഞ്ഞു. സേവാഭാരതി വൈസ് പ്രസിഡന്റ് രവീന്ദ്രൻ കെ , ട്രഷറർ സുബ്രമണ്യൻ കെ ആർ , ഹരികുമാർ തളിയക്കാട്ടിൽ , ജോളി കെ എസ് ഇ ബി , കോർഡിനേറ്റർ ജോസ് ചാലക്കുടി എന്നിവർ പങ്കെടുത്തു.

Advertisement