ഇരിങ്ങാലക്കുട: ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ “വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഡിവൈഎഫ്ഐ”എന്ന മുദ്രാവാക്യം ഉയർത്തി 2017 ജൂലായ് 10 മുതൽ ഇരിങ്ങാലക്കുട ഗവ:ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പിക്കാർക്കും നൽകികൊണ്ടിരിക്കുന്ന ഉച്ചഭക്ഷണ വിതരണ പ്രവർത്തനത്തിന്റെ ഭാഗമായി സന്നദ്ധ വളണ്ടിയർമാർക്കുളള ഡിവൈഎഫ്ഐയുടെ ജെഴ്സി പ്രകാശനം ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രി അങ്കണത്തിൽ വച്ച് ഡിവൈഎഫ്ഐ വളണ്ടിയർമാർക്ക് ജെഴ്സി നൽകി കൊണ്ട് ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവ്വഹിച്ചു. ഡിവൈഎഫ്ഐ നൽകിയ ക്രിസ്തുമസ് കേക്ക് മുറിച്ച് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും,ജീവനക്കാർക്കും മധുരം പങ്കിട്ടുകൊണ്ടുമാണ് മന്ത്രി ഡോ.ആർ.ബിന്ദു ആശുപത്രിയിൽ നിന്ന് മടങ്ങിയത്. 5-ാംവർഷമായി ഡിവൈഎഫ്ഐയുടെ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മുടക്കമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന പൊതിച്ചോർ പ്രവർത്തനത്തിന് എല്ലാവിധ ആശംസകൾ നേർന്നുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സംസാരിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് അതീഷ് ഗോകുൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഐ.വി സജിത്ത് സ്വാഗതവും ഹൃദയപൂർവ്വം ഭക്ഷണ വിതരണ സബ്ബ് കമ്മിറ്റി കോർഡിനേറ്റർ കെ.ഡി യദു നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗങ്ങളായ പ്രസി പ്രകാശൻ,അഖിൽ ലക്ഷ്മണൻ,രഞ്ജു സതീഷ്,എം.വി ഷിൽവി ,സുമിത്ത് കെ.എസ്, അജിത്ത് കൊല്ലാറ,നവ്യ കൃഷ്ണ, ശിവപ്രിയൻ കെ.ഡി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ഇതുവരെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഭാഗമായി രണ്ടര ലക്ഷത്തിലധികം പൊതിച്ചോറുകൾ വിടുകളിൽ നിന്ന് ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്യുന്നതിനും ആയിരത്തിലധികം രക്തദാനം നടത്തുന്നതിനും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സാധിച്ചിട്ടുണ്ടെന്നും ഈ പ്രവർത്തനങ്ങൾക്ക് സഹകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദിയും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.
ഡിവൈഎഫ്ഐ ഹൃദയപൂർവം ഭക്ഷണ വിതരണത്തിന്റെ ജെഴ്സി പ്രകാശനം മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു
Advertisement