പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ്റെ ബോർഡുകൾ സ്ഥാപിച്ച് റെയിൽവേ അധികൃതർ

37

പുതുക്കാട് : റെയിൽവേ സ്റ്റേഷൻ്റെ ദിശാബോർഡുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് പിന്തുണ നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ അധികൃതർ.പുതുക്കാട് ജംഗ്ഷനിൽ പാഴായി റോഡിലും റെയിൽവേ സ്‌റ്റേഷന് സമീപവുമാണ് പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പുതുക്കാട് മണ്ഡലത്തിലെ നിരവധി യാത്രക്കാരാണ് റെയിൽവേ സ്‌റ്റേഷനെ ഉപയോഗിക്കുന്നത്. യാത്രക്കാർക്ക് ഉപകാരപ്രദമായ റെയിൽവേ അധികൃതരുടെ നടപടിയെ പുതുക്കാട് ട്രയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. ബാംഗ്ലൂർ – കന്യാകുമാരി ഐലൻ്റ് എക്സ്പ്രസ്സ്, നാഗർകോവിൽ – മംഗലാപുരം പരശുറാം എക്സ്പ്രസ്സ്, ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്സ്, ഗുരുവായൂർ – പുനലൂർ എക്സ്പ്രസ്സ്, നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സ് അടക്കം മൊത്തം 17 തീവണ്ടികൾക്ക് പുതുക്കാട് സ്റ്റോപ്പ് ഉണ്ട്.

Advertisement