കേരള ഗവർണ്ണറുടെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ പ്രധിഷേധം

72

മാപ്രാണം: കേരള ഗവർണ്ണർ ശ്രീ.ആരിഫ് മൊഹമ്മദ് ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ പ്രകടനവും,പൊതുസമ്മേളനവും സംഘടിപ്പിച്ചു.മാപ്രാണം കുരിശ് കപ്പേള ജംഗ്ഷനിൽ നിന്നും എം.ബി.രാജുമാസ്റ്റർ,ആർ.എൽ.ജീവൻലാൽ,പി.ആർ.രാജൻ,കെ.ജെ.ജോൺസൺ,പി.ആർ.മനോജ്,പി.എം.നന്ദുലാൽ,സി.ആർ.നിഷാദ്,കെ.വി.അജിത്കുമാർ,സി.സി.ഷിബിൻ,പി.കെ.സുരേഷ്,കെ.കെ.ബാബു,വി.എസ്.സജി,സി.എം.സാനി,ലേഖ ഷാജൻ,സതി സുബ്രഹ്മണ്യൻ,ലിജി സജി,ശോഭ വിജയൻ,ഐ.ആർ.ബൈജു,ജോൺസൺ മാന്ത്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പ്രകടനം മാപ്രാണം സെന്ററിൽ സമാപിച്ചു.തുടർന്ന് ചേർന്ന പൊതുസമ്മേളനം സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗവും,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അഡ്വ.കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു.സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ.രാജൻ അദ്ധ്യക്ഷനായി.സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ.ജീവൻലാൽ,സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം റഷീദ് കാറളം,എൻ.സി.പി.മണ്ഡലം ജോ.സെക്രട്ടറി ഗിരീഷ് മണപ്പെട്ടി എന്നിവർ പ്രസംഗിച്ചു.എൽ.ഡി.എഫ് മേഖലാ കൺവീനർ എം.ബി.രാജുമാസ്റ്റർ സ്വാഗതവും,കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖലാ സെക്രട്ടറി കെ.ജെ.ജോൺസൺ നന്ദിയും പറഞ്ഞു.

Advertisement