നേത്ര-കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് 15 ന്

28

ഇരിങ്ങാലക്കുട : നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച്,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്
ഇന്റര്‍നാഷണലല്‍, ഇടപ്പിള്ളി ഐ ഫൗണ്ടേഷന്‍ ആശുപത്രി, തൃശ്ശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടവരമ്പ് ഇടവക യുവജന കൂട്ടായ്മയുടെ സഹകരണത്തോടെ നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച് പാരീഷ് ഹാളില്‍ നേത്ര-കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് 15 ന്
രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ സംഘടിപ്പിക്കും. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ചര്‍ച്ച് വികാരി ഡോ.ഫാ.ആന്റോ ചുങ്കത്ത് അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ്ബ് റീജിയണ്‍
ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സോണ്‍ ചെയര്‍മാന്‍ വി.ആര്‍ പ്രേമന്‍,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജയന്‍ നമ്പൂതിരി, ക്ലബ്ബ് സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍, കോര്‍ഡിനേറ്റര്‍ ശിവന്‍
നെന്മാറ എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 7012957218, 9446415818, 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement