നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി

39

ഇരിങ്ങാലക്കുട : നീഡ്സിന്റെ ആഭിമുഖ്യത്തിൽ പി.ഡബ്ലിയു.ഡി. റസ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഗാന്ധി സ്മൃതി നീഡ്സ് വൈസ് പ്രസിഡണ്ട് പ്രൊഫ. ആർ. ജയറാം ഉദ്ഘാടനം നിർവ്വഹിച്ചു. നീഡ്സ് ജോയിന്റ് സെക്രട്ടറി കെ.പി. ദേവദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ പി.ടി. ജോർജ് , നാഷണൽ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സുനീതി ടീച്ചർ, പി.ആർ. സ്റ്റാൻലി എന്നിവർ ആശംസകളർപ്പിച്ചു. യോഗത്തിന് സി.എസ്. അബ്ദുൾ ഹക്ക് മാസ്റ്റർ സ്വാഗതവും റിനാസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ നാഷണൽ ഹൈസ്കൂളിലെ എസ് പി സി വിദ്യാർത്ഥി കളും സ്കൗട്ട് കാഡറ്റുകളും പങ്കെടുക്കുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്തു.

Advertisement