ഓണത്തിന് സൗജന്യ ഓണത്തട്ടൊരുക്കി ഊരകം സി എൽ സി

43

ഊരകം: ഇവിടെ പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും തീ വിലയില്ല, കർഷകരുടെ ഉല്പന്നങ്ങൾക്കും തീരെ വിലയില്ല. ആർക്കു വേണമെങ്കിലും നിക്ഷേപിക്കാം, ആർക്കു വേണമെങ്കിലും എടുക്കുകയും ചെയ്യാം. വില പറയാനും പണം വാങ്ങാനും ആരുമില്ല. ഓണത്തോടനുബന്ധിച്ച് ഊരകം സെന്റ് ജോസഫ്‌സ് പള്ളിയിലാണ് വേറിട്ട ഈ ഓണ ചന്ത ആരംഭിച്ചിരിക്കുന്നത്. ഓരോ കർഷകരും അല്ലാത്തവരും ഇവിടെ കൊണ്ട് വയ്ക്കുന്ന വസ്തുക്കൾ ആവശ്യക്കാർക്ക് സൗജന്യമായി കൊണ്ടുപോകാം. റൂബി ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ഊരകം സി എൽ സിയാണ് ഓണത്തട്ട് ഒരുക്കിയിരിക്കുന്നത്. ഡയറക്ടർ ഫാ. ആൻഡ്രൂസ് മാളിയേക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിൻ പീറ്റർ അധ്യക്ഷത വഹിച്ചു. ആനിമേറ്റർ തോമസ് തത്തംപിള്ളി, ഭാരവാഹികളായ ഹെന്ന റോസ് ജോൺസൺ, എഡ്വിൻ നിക്സൺ, അനാലിയ ഷാജി, റിജിൻ റോബർട്ട് എന്നിവർ പ്രസംഗിച്ചു.

Advertisement