Monthly Archives: July 2022
നാലമ്പല ദർശനത്തിന്ന് വൈകിയെത്തുന്ന കെഎസ്ആർടിസി വണ്ടികൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യങ്ങൾ അയ്യങ്കാവ് ഭഗവതി ക്ഷേത്ര കോമ്പൗണ്ടിൽ ഏർപ്പെടുത്തിയിരിക്കുന്നു
ഇരിങ്ങാലക്കുട : നാലമ്പല ദർശനത്തിന്ന് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ നിന്ന് മൂന്ന് ഷെഡ്യൂളും മറ്റു ജില്ലകളിൽ നിന്നായി 16 ഷെഡ്യൂളുകളും ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നു.മറ്റു ജില്ലകളിൽ നിന്ന് വൈകിയെത്തുന്ന വണ്ടികൾക്ക്...
പൊതു സമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങൾക്കെതിരായും വനിതാ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി വനിതാ മുന്നേറ്റ ജാഥ ജില്ലയിൽ പര്യടനം നടത്തി
ഇരിങ്ങാലക്കുട :പൊതു സമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങൾക്കെതിരായും വനിതാ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടി ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മറ്റി സംഘടിപ്പിച്ച വനിതാ മുന്നേറ്റ ജാഥ 'ഉണർവ് 'ജില്ലയിൽ പര്യടനം നടത്തി. സംസ്ഥാന വനിതാ...
ശതാബ്‌ദി നിറവിൽ കാരുണ്യത്തിൻറെ മുഖവുമായി ഇരിങ്ങാലക്കുട എൽ.എഫ്.സി.എൽ.പി വിദ്യാലയം
ഇരിങ്ങാലക്കുട: വ്യത്യസ്തങ്ങളായ 5 കാരുണ്യ പദ്ധതികളുമായി 100 ൻറെ നിറവിൽ എൽ.എഫ്.സി.എൽ.പി സ്കൂൾ അധ്യാപക രക്ഷാകർത്ത്യ പൊതുയോഗവും ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും സംയുക്തമായി കൊണ്ടാടി.പി ടി എ പ്രസിഡെൻറ് പി വി ശിവകുമാർ...
അവിട്ടത്തൂർ എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ ഉജ്ജീവനം ഓറിയൻന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
അവിട്ടത്തൂർ: എൽ ബി എസ് എം ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ്. പ്രവർത്തനത്തിന്റെ ഭാഗമായി ഉജ്ജീവനം ഓറിയൻന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ആത്മഹത്യ പ്രവണതയ്ക്ക് പ്രതിരോധം എന്ന വിഷയത്തെ അധികരിച്ച് ചൈൽഡ്‌ലൈൻ കൗൺസിലർ നിവ്യ...
പുറത്താട് കുന്നത്തുവളപ്പിൽ പരേതനായ ഗോപാലൻ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി
കരുവന്നൂർ പുറത്താട് കുന്നത്തുവളപ്പിൽ പരേതനായ ഗോപാലൻ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാര ചടങ്ങുകൾ 14/07/2022 വ്യാഴം രാവിലെ 10:30 ന് സ്വവസതിയിൽ വച്ച് നടക്കുന്നുമക്കൾ :ശാന്ത,മോഹനൻ (Late),രവി,ശശി,ശോഭന,സുനി.മരുമക്കൾ :രാഘവൻ,ഓമന,ശ്യാമള,സുമ,ചന്ദ്രൻ,നിഷ.
ഇരിങ്ങാലക്കുട ഓണാഘോഷത്തിലേക്ക്; സംഘാടകസമിതിയോഗം ജൂലൈ 16ന്: മന്ത്രി ഡോ. ആർ ബിന്ദു
ഇരിങ്ങാലക്കുട: വിപുലമായ കലാ-കായിക-കാർഷിക-സാംസ്കാരിക ഉത്സവമാകും ഇക്കുറി ഇരിങ്ങാലക്കുടയുടെ ഓണാഘോഷമെന്ന് ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഓണാഘോഷത്തിന് ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് സംഘാടകസമിതിയോഗത്തിൽ സമ്മാനം നൽകുമെന്നും മന്ത്രി അറിയിച്ചു. ജൂലൈ 16ന് ശനിയാഴ്ച...
ടി എന്‍ നമ്പൂതിരി അവാര്‍ഡ് ശശീധരന്‍ നടുവിലിന്
ഇരിങ്ങാലക്കുട :സ്വാതന്ത്ര്യസമര സേനാനിയും,സി പി ഐ നേതാവും,സാംസ്ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി എന്‍ നമ്പൂതിരി അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ജൂലായ് 18 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ടി....
ജെ.സി.ഐ. ബിഗ് ഷോ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട അംഗവൈകല്യമുള്ള അശരണർക്കായി ഇലക്ട്രോണിക് വിൽ ചെയറുകൾ നൽകുന്നതിനായി ജൂലൈ 31 ന് ഞായറായ് വൈകിട്ട് 5.30 ന് എം. സി.പി. കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിക്കുന്ന സ്റ്റീഫൻ ദേവസി...
കേരള കർഷക സംഘം കാട്ടൂർ പഞ്ചായത്ത് സമ്മേളനം കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി ശങ്കരനാരായണൻ...
കാട്ടൂർ: കേരള കർഷക സംഘം കാട്ടൂർ പഞ്ചായത്ത് സമ്മേളനം ടി. കെ. ബാലൻ ഹാളിൽ വച്ച് കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.കണ്ണൻ മുള്ളങ്ങര അധ്യക്ഷത...
ഗവ: ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം പൂർവവിദ്യാർഥി സംഗമം നടത്തി
ഇരിങ്ങാലക്കുട: ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികളുടെ പൂർവവിദ്യാർഥി സംഗമം "ഒരുവട്ടം കൂടി 2022 "എന്ന പേരിൽ നടന്നു. വി.വി റാൽഫിയുടെ അധ്യക്ഷതയിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം...
സ്വന്തം കൈയ്യിലെ സ്വർണ്ണവള ഊരിക്കൊടുത്ത് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായ ഡോ ആർ.ബിന്ദു
കരുവന്നൂർ: മൂർക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരമ്മ മനസ്സ് ഇരുപത്തിയേഴ് വയസ്സായ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ട് മനമുരുകി തന്റെ ഔദ്യോദിക ഭാരങ്ങളെല്ലാം മറന്ന്...
രാത്രിയും പകലാക്കി മാനസിക ആരോഗ്യകേന്ദ്രത്തിൽ സേവനം ചെയ്ത് തവനിഷ് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടന ആയ തവനിഷ്
തൃശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി. ഉച്ചക്ക് 2.30 മുതൽ രാത്രി 11.30 വരെ ആണ് നാൽപതോളം വളന്റീയേർസുമായി തവനിഷ് സേവനം ചെയ്തത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ...
ഭരണകൂടവും കോർപ്പറേറ്റുകളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതി സംജാതമായി : -കെ ഇ ഇസ്മയിൽ
ഇരിങ്ങാലക്കുട :ഭരണകൂടം ഏതാണ് കോർപ്പറ്റുകൾ എതാണ് എന്ന് തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രാജ്യത്തെ ഗവൺമെന്റ് കൊടിശ്വരന്മാരൊത്ത് തമ്മിൽ ഐക്യപെട്ടുപോകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ ഇ..ഇസ്മയിൽ അഭിപ്രായപ്പെട്ടു.മൂന്ന്...
ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാ നിധി സ്കോളർഷിപ്പ് വിതരണം നടന്നു
ഇരിങ്ങാലക്കുട :ലയൺസ് ക്ലബ്ബിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാ നിധി സ്കോളർഷിപ്പ് വിതരണം നടന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇരിഞ്ഞാലക്കുടയിലെ വിവിധ വിദ്യാലയങ്ങളിലെ 10 വിദ്യാർഥികൾക്കാണ് എല്ലാവർഷവും ഈ സ്കോളർഷിപ്പ് നൽകിവരുന്നത്. ഇരിങ്ങാലക്കുട...
എസ് എൻ ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു
ഇരിങ്ങാലക്കുട : എസ്.എൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ,എസ് എൻ ഹയർ സെക്കൻ്ററി സ്കൂളിൽ യു.പി വിദ്യാർത്ഥികൾക്കായി എഴുത്തുപെട്ടി സ്ഥാപിച്ചു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുകയും, ആസ്വാദനക്കുറിപ്പുകൾ ശേഖരിക്കുകയുമാണ് എഴുത്തുപ്പെട്ടിയുടെ ലക്ഷ്യം.എസ്.എൻ...
ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സായിമുൽനിയസ് ചെസ്സ് മത്സരം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ചെന്നൈയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സായിമുൽനിയസ് ചെസ്സ് മത്സരം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.സയിമുൽ ടൈനിയസ് മത്സരത്തിൽ ഇന്ത്യൻ യൂത്ത്...
അവിട്ടത്തൂർ സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
അവിട്ടത്തൂർ : ലാൽ ബഹാദുർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരവും , ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്...
ചെമ്മണ്ട കായൽ പുളിയംപ്പാടം കടുംകൃഷി സഹകരണ സംഘത്തിന് വെയർ ഹൌസ് അനുവദിക്കുക കേരള കർഷക സംഘം
ഇരിങ്ങാലക്കുട :ചെമ്മണ്ട കായൽ - പുളിയംപ്പാടം കടുംകൃഷി സഹകരണ സംഘത്തിന് വെയർ ഹൌസ് അനുവദിക്കുക.കേരള കർഷക സംഘം കാറളം പഞ്ചായത്ത് സമ്മേളനം പി ആർ ശങ്കരൻ നഗറിൽ (കിഴുത്താണി വായനശാല ഹാൾ )കർഷക...
മഠത്തിപ്പറമ്പിൽ കുമാരൻ മകൻ ശിവരാമൻ (78) നിര്യാതനായി
മാപ്രാണം മഠത്തിപ്പറമ്പിൽ കുമാരൻ മകൻ ശിവരാമൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ലതിക.മക്കൾ:വിനോദ്കുമാർ വിജയകുമാർ.മരുമക്കൾ: ദിവ്യ,സ്വാഹ.
ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണം സമാപിച്ചു
ഇരിങ്ങാലക്കുട: ലൈബ്രറി മേഖലാ സമിതി തലത്തിലുള്ള വായനാ പക്ഷാചരണത്തിന്റെ സമാപന പരിപാടി മഹാത്മാ റീഡിങ്ങ് റൂം & ലൈബ്രറിയിൽ വെച്ച് സംഘടിപ്പിച്ചു.മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ജി.മോഹനൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രശസ്ത ചെറുകഥാകൃത്തും,ദേശീയ...