മന്ത്രി ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്കാരവിതരണം ജൂലൈ 23 ന്

28

സംസ്ഥാന സിലബസിൽ എസ്.എസ്. എൽ .സി , പ്ലസ് ടു , വി.എച്ച് .എസ്സ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും നൂറുശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കും മന്ത്രി ആർ.ബിന്ദു ഏർപ്പെടുത്തിയ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണം ജൂലൈ 23 ന് നടക്കും. ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ പത്തുമണിക്ക് പുരസ്കാരവിതരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും, നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്കും മന്ത്രി പുരസ്ക്കാരം സമ്മാനിക്കും. നൂറുശതമാനം വിജയം കരസ്ഥമാക്കിയ മുഴുവൻ വിദ്യാലയങ്ങളേയും ചടങ്ങിൽ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. 23 ന് രാവിലെ 9 മണിക്ക് ടൗൺഹാളിൽ രജിസ്‌ട്രേഷൻ ആരംഭിക്കും.നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ നേരിട്ടും. നിയോജകമണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ചവർ സ്കൂളുകൾ മുഖേനയും രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.

Advertisement